go

പൂക്കോത്ത് പരിസരത്ത് തെരുവുനായ വിളയാടി

kannur news
SHARE

തളിപ്പറമ്പ്∙ പൂക്കോത്ത് തെരുവിലും പരിസരങ്ങളിലും തെരുവു നായയുടെ കടിയേറ്റ് ഒട്ടേറെ പേർക്കു പരുക്കേറ്റു. സാരമായി പരുക്കേറ്റ 2 പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. രാവിലെ തളിപ്പറമ്പ് ബസ് സ്റ്റാൻഡ് പരിസരത്തും ചിലരെ നായ ആക്രമിച്ചിരുന്നു. പൂക്കോത്ത് തെരുവിലെ ടി.പ്രമോദ്(50), യശോധ നാരായണൻ(55), കാനത്ത് ശിവക്ഷേത്രത്തിന് സമീപം ലളിത മനോഹരൻ(42),

പൂക്കോത്ത് നടയിൽ എൽഐസി ഓഫിസിന് സമീപം ഗൗരിക്കുട്ടി(52) എന്നിവർക്കും കടിയേറ്റു. ഇവർക്കു ജില്ലാ ആശുപത്രിയിൽ ചികിത്സ നൽകി. പൂക്കോത്ത് തെരു കാനത്ത് ശിവക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ അന്നദാനം ഒരുക്കുന്നതിനിടയിലാണ് പ്രമോദിനെ നായ ആക്രമിച്ചത് ഇതിനു സമീപത്തു നിന്നു തന്നെയാണ് യശോദ നാരായണനും കടിയേറ്റത്. മാനേങ്കാവ്, കാന്തേരം ,മുണ്ട്യ കാവ്, കുട്ടിക്കുന്ന് പറമ്പ് എന്നിവിടങ്ങളിലും നായ എത്തി നാട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama