go

ഒവി റോഡ് മേൽപാല യാത്ര: കാത്തിരിക്കണം ഒരു മാസം

SHARE

തലശ്ശേരി∙ ഒവി റോഡ് റെയിൽവേ മേൽപാലത്തിലൂടെ വാഹനയാത്രയ്ക്ക് ഇനിയും ഒരു മാസം കാത്തിരിക്കണം. മാർച്ച് 10ന് മാത്രമെ പാലം ഗതാഗതത്തിനു തുറന്നു കൊടുക്കുകയുള്ളുവെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. മേൽപാലത്തിലെ സ്‌ലാബുകൾ തമ്മിൽ യോജിക്കുന്നിടത്തെ വിള്ളൽ മാറ്റുന്നതിന് സ്ട്രിപ് സ്റ്റീൽ ഉപയോഗിച്ചുള്ള കോൺക്രീറ്റിങ് ആണ് ഇനി നടക്കേണ്ടത്. 700 മീറ്റർ നീളമുള്ള പാലത്തിൽ പൂർണ്ണമായും സ്ട്രിപ് സ്റ്റീൽ ബന്ധിപ്പിച്ചു കഴിഞ്ഞു. തലശ്ശേരി ഭാഗത്ത് രണ്ടിടത്ത് കോൺക്രീറ്റിങ്ങും കഴിഞ്ഞു. ബാക്കിയുള്ള കോൺക്രീറ്റിങ് ബുധനാഴ്ചയ്ക്കകം പൂർത്തിയാക്കും.

എന്നാൽ ഇവ കൃത്യമായി യോജിച്ചു കിട്ടാൻ മൂന്ന് ആഴ്ചയിലേറെ കാത്തിരിക്കണം. ഇതിനാലാണ് മാർച്ച് 10 വരെ ഗതാഗതത്തിന് നിയന്ത്രണം. രണ്ട് ആഴ്ച മുൻപാണ് പാലത്തിലെ അറ്റകുറ്റപ്പണി ആരംഭിച്ചത്. പണി നീണ്ടു പോയതിനാലാണ് ഒരു മാസത്തേക്ക് നീട്ടിയത്. കോൺക്രീറ്റിങ്ങും റോഡ് ടാറിങ്ങും നടപാതയുടെ ഇരുഭാഗത്തും പൊട്ടിയ സ്‌ലാബുകൾ മാറ്റുന്നതുമുൾപ്പെടെയുള്ള പണികളാണ് ഇനി പൂർത്തിയാക്കേണ്ടത്. 50 ലക്ഷം രൂപ ചെലവിലാണ് പണി നടത്തുന്നത്. മേൽപാലം അടച്ചതോടെ നഗരത്തിൽ ഗതാഗതകുരുക്കും രൂക്ഷമാണ്.

ഗതാഗത നിയന്ത്രണം

തലശ്ശേരി∙ റെയിൽവേ മേൽപാലത്തിന്റെ അറ്റകുറ്റ പണികൾ പുരോഗമിക്കുന്നതിനാൽ നിലവിലുള്ള ഗതാഗത നിയന്ത്രണം മാർച്ച് 10 വരെ തുടരുമെന്ന് പൊതുമരാമത്ത് റോഡ്സ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama