go

റോഡിലെ വൈദ്യുത തൂൺ മാറ്റിയില്ല; അപകടം പതിവാകുന്നു

kannur news
അയ്യല്ലൂരിൽ വൈദ്യുതി തൂണിൽ ഇടിച്ചു തകർന്ന സ്കൂട്ടർ.
SHARE

മട്ടന്നൂർ∙ റോഡ് വീതി കൂട്ടിയപ്പോൾ വൈദ്യുതി തൂൺ മാറ്റിയില്ല. വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതു പതിവാകുന്നു. ഇന്നലെ തൂണിൽ ഇടിച്ചു സ്കൂട്ടർ യാത്രക്കാരായ രണ്ടു പേർക്കു പരുക്കേറ്റു. എടപ്പഴശ്ശിയിലെ ഷുഹൈബ് (18), മുഫീസ് (17) എന്നിവരെ കണ്ണൂരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയ്യല്ലൂർ – ശിവപുരം – മാലൂർ റോഡ് അടുത്തിടെ വീതി കൂട്ടി നവീകരിച്ചിരുന്നു. ടാർ ചെയ്ത സ്ഥലത്താണ് വൈദ്യുതി തൂണുകൾ ഉള്ളത്. മാറ്റി സ്ഥാപിക്കാൻ വൈകുന്നതു കാരണം അപകടം വർധിക്കുന്നു.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama