go

ഒരു പടികൂടി കടന്ന് രഞ്ജിത് സിങ്

kannur news
ബീച്ച് റണ്ണിലെ പുരുഷന്മാരുടെ രാജ്യാന്തര വിഭാഗത്തിൽ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന രഞ്ജിത് സിങ്(വലത്). രണ്ടാം സ്ഥാനം നേടിയ കെനിയൻ സ്വദേശി സിമിയോൺ സമീപം
SHARE

കണ്ണൂർ∙ കഴിഞ്ഞതവണ അമച്വർ വിഭാഗത്തിലായിരുന്നു വിജയമെങ്കിൽ ഇത്തവണ രാജ്യാന്തര വിഭാഗത്തിൽ ഒന്നാമതെത്തി മാരത്തണിൽ മാറ്റ് തെളിയിച്ചു രഞ്ജിത് സിങ്. 32.52 മിനിറ്റിലാണ് 10 കിലോമീറ്റർ രാജ്യാന്തര റണ്ണിൽ ഒന്നാമതായി രഞ്ജിത് സിങ് ഫിനിഷ് ചെയ്തത്. ആർമിയിൽ ഉദ്യോഗസ്ഥനായ രഞ്ജിത് സിങ് ബെംഗളൂരുവിൽ ഒളിംപ്യൻ ടി. ഗോപിക്കൊപ്പമാണു മാരത്തൺ പരിശീലനം. ബെംഗളൂരുവിൽ കഴിഞ്ഞ വർഷം നടന്ന രാജ്യാന്തര മിഡ്‌നൈറ്റ് മാരത്തണിൽ ജേതാവായിരുന്നു. അടുത്ത ബീച്ച് റണ്ണിനും കണ്ണൂരിലെത്തുമെന്നു രഞ്ജിത് സിങ് പറഞ്ഞു.

രാജ്യാന്തരവിഭാഗം വനിതകളിൽ വിജയിയായ ഏഞ്ചൽ ജെയിംസ് തൊടുപുഴ പാറപ്പുഴ സ്വദേശിനിയാണ്. ഡൽഹിയിൽ ഡിഎസ്എഫിൽ ജോലി ചെയ്യുന്ന ഏഞ്ചൽ അവധിക്കെത്തിയപ്പോഴാണു ബീച്ച് റണ്ണിൽ പങ്കെടുത്തത്. ഗുജറാത്തിൽ നടന്ന ഡിഎസ്എഫ് മാരത്തണിലും കുറ്റിപ്പുറത്തെ ഹാഫ് മാരത്തണിലും വിജയിയായിട്ടുണ്ട്. ഡിഎസ്എഫിലെ സഹപ്രവർത്തക പത്തനംതിട്ട സ്വദേശിനി യു. നീതുവിനാണ് ബീച്ച് റൺ അമച്വർ വിഭാഗം വനിതകളിൽ ഒന്നാമതെത്തിയത്. ഇരുവരും ദീർഘദൂര ഓട്ടങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന അത്‌ലീറ്റുകളാണ്.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama