go

യുവത്വമാണു കാലുകളിൽ

kannur news
SHARE

കണ്ണൂർ∙ സൂര്യകാന്ത് പുരുഷോത്തമിനു മനസിൽ ഇന്നും യുവത്വമാണ്. ഷൂസും ഷോർട്സും ടീ ഷർട്ടും ധരിച്ചാൽ ശരീരത്തിനും യൗവനം. . ഓട്ടവും ചാട്ടവും ഒന്നും പ്രശ്മല്ല. പ്രായത്തെ പടിക്ക് പുറത്താക്കി 78 കാരൻ സൂര്യകാന്ത് കണ്ണൂർ ബീച്ച് റണ്ണിനെത്തിയപ്പോൾ കണ്ടുനിന്ന ചിലർക്ക് ആശങ്ക. ഈ പ്രായത്തിൽ ഇത്രദൂരം ഓടുന്നോ എന്നായി ചിലർ. എന്നാൽ ഇതൊക്കെ എന്ത് എന്ന ഭാവംഅദ്ദേഹത്തിന്റെ മുഖത്ത്. മൂന്നു കിലോമീറ്റർ ഹെൽത്ത് റൺ പൂർത്തിയാക്കി ഫിനിഷിങ് പോയിന്റിലെത്തിയപ്പോൾ സംഘാടകർ ഉൾപ്പെടെ നിറഞ്ഞ കയ്യടിയോടെ വരവേറ്റു. 

ഗുജറാത്തിയായ സൂര്യകാന്ത് പുരുഷോത്തം കണ്ണൂരിലെത്തിയിട്ടു വർഷങ്ങളായി.  വസ്ത്രവ്യാപാരിയാണ്. ഈ പ്രായത്തിലും ടെന്നിസ് കളിയും നടത്തവും പതിവ്. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ മുൻസെക്രട്ടറി കൂടിയാണ്. ബെംഗളൂരു സ്വദേശിനി അർണയായിരുന്നു ബീച്ച് റണ്ണിലെ കുഞ്ഞു താരം. മൂന്ന് വയസുകാരിയായ അർണ അമ്മ നേഹയ്ക്കൊപ്പമാണ് ഹെൽത്ത് വിഭാഗത്തിൽ ഓടിയത്.

അർണയുടെ പിതാവ്, ബെംഗളൂരുവിൽ ബിസിനസുകാരനായ നീലേഷും റണ്ണിൽ പങ്കാളിയായി. 10 കിലോമീറ്റർ അമച്വർ റണ്ണിൽ ഓടാൻ സെലിബ്രിറ്റി ഓട്ടക്കാരായി അസിസ്റ്റന്റ് കലക്ടർ അർജുൻ പാണ്ഡ്യനും എഎസ്പി ആർ. ആനന്ദുമുണ്ടായിരുന്നു. കോളജ് പഠനകാലത്ത് കായിക മത്സരങ്ങളിൽ മികവു തെളിയിച്ചിട്ടുണ്ട് ഇരുവരും. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച മിഡ് നൈറ്റ് മാരത്തണിലും പങ്കാളികളായിരുന്നു.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama