go

കരിങ്കൽ ഖനനത്തിന്റെ പേരിൽ കുന്നിടിക്കുന്നതായി പരാതി

kannur news
കരിങ്കൽ ഖനനത്തിന്റെ പേരിൽ പെടേന ഗവ.എൽ പി സ്കൂളിന് സമീപം നടക്കുന്ന കുന്നിടിച്ച് കടത്തൽ.
SHARE

പെടേന ∙കരിങ്കൽ ഖനനത്തിന്റെ പേരിൽ കുന്നിടിച്ച് മണ്ണു കടത്തുന്നതായി പരാതി. പെരിങ്ങോം വയക്കര പഞ്ചായത്തിൽ പെടേന ഗവ.എൽ പി സ്കൂളിന് സമീപമാണു മാനദണ്ഡങ്ങളൊന്നും പാലിക്കാതെ കുന്നിടിച്ച് മണ്ണ് കടത്തുന്നത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഖനനം ഉപേക്ഷിച്ച വേർക്കാട് മലയിലാണ് വീണ്ടും അനുമതി വാങ്ങി ഖനനം തുടങ്ങിയത്. കരിങ്കൽ ക്വാറിയുടെ സമീപത്ത് താമസിക്കുന്ന 20ൽപ്പരം കുടുംബങ്ങൾ പൊടിയും, ശബ്ദമലിനീകരണവും സഹിക്കുകയാണ്.

ക്വാറികളിലെ ഉഗ്ര സ്പോടനത്തിൽ ഒട്ടേറെ വീടുകളും തകർന്ന നിലയിലാണ്. ജനവാസ കേന്ദ്രത്തിൽ ക്വാറികൾക്ക് അനുമതി നൽകിയ ഗ്രാമ പഞ്ചായത്തും, റവന്യൂ അധികൃതരും പ്രദേശത്തെ ജനങ്ങളുടെ ദുരിതം അന്വേഷിച്ചില്ലെന്ന് പരാതിയുണ്ട് . ജല ശ്രോതസായ കുന്നുകൾ അപ്രത്യക്ഷമാകുന്നതോടെ പ്രദേശത്ത് രൂക്ഷമായ കുടിവെള്ളക്ഷാമവും നേരിടുകയാണ്. ഖനനം നടത്തിയ കുന്നിൻ മുകളിൽ അപകടകരമായ നിലയിലുള്ള ഒട്ടേറെ കുഴികൾ നികത്താത്ത നിലയിലാണ്. കുഴികൾ നികത്താതെ മണ്ണ് കടത്തുന്നത് ജിയോളജി വകുപ്പും കണ്ടില്ലെന്ന് നടിക്കുകയാണ്.

കുഴികളിൽ വെള്ളം കെട്ടിനിന്ന് മഴക്കാലത്ത് ഉരുൾപൊട്ടലിനും സാധ്യതയുള്ളതായി പരിസ്ഥിതി പ്രവർത്തകർ നടത്തിയ സർവ്വെയിൽ മുന്നറിയിപ്പ് നൽകുന്നു.വിളിപ്പാടകലെയുള്ള ഗവ.എൽ പി സ്കൂൾ,അങ്കണവാടി,പെടേന ജുമാഅത്ത് പള്ളി എന്നിവ ക്വാറി ഭീഷണിയിലാണ്. ക്വാറികളിലെ സ്പോടനത്തിൽ പള്ളിയുടെ മിനാരവും, താഴികകുടവും തകർന്നതായി പരാതിയുണ്ട്.കുന്നിടിച്ച് കടത്തിയ ആയിരക്കണക്കിന് ലോഡ് മണ്ണ് യഥാസ്ഥാനത്ത്  കുഴികളിൽ നിക്ഷേപിക്കുവാൻ അധികൃതർ ക്വാറിയുടമകൾക്ക് നിർദ്ദേശം നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama