go

എൻഎച്ച് വികസനം മുടക്കാൻ ശ്രമം: മന്ത്രി ജി.സുധാകരൻ

kannur news
കതിരൂർ– നാദാപുരം റോഡിൽ അഞ്ചാം മൈൽ പൊന്ന്യം റോഡ് മുതൽ മേലേ ചമ്പാട് വരെയുള്ള ഭാഗം അഭിവൃദ്ധിപ്പെടുത്തിയതിന്റെ ഉദ്ഘാടനം പൊന്ന്യം പാലത്തിനു സമീപം മന്ത്രി ജി.സുധാകരൻ നിർവഹിക്കുന്നു.
SHARE

പൊന്ന്യം പാലം∙ കേരളത്തിൽ ഈ സർക്കാർ ഉള്ള കാലത്തു ദേശീയപാത നിർമാണം പൂർത്തീകരിക്കരുതെന്നു നിർബന്ധം ചിലർക്കുണ്ടെന്നു മന്ത്രി ജി.സുധാകരൻ. ഇതു വ്യസനകരമാണ്. കേന്ദ്രം റോഡിന്റെ കാര്യത്തിലും പാലം നിർമാണ കാര്യത്തിലും വേണ്ടത്ര ചെയ്തു തരുന്നുണ്ട്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അനുകൂല നിലപാടെടുത്തപ്പോഴും ചിലരുടെ താൽപര്യം കാരണം ചില പദ്ധതികൾ മുടങ്ങിക്കിടക്കുകയാണ്. നാടിന്റെ ഗതാഗതം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നവർക്കു കുറ്റവും വഴിവിട്ടു പ്രവർത്തിക്കുന്നവർക്കു അനുമോദനവുമെന്ന കാര്യം അനുവദിച്ചുകൂടാ. ജലഗതാഗത പാത ഈ സർക്കാർ പൂർത്തീകരിക്കും.

അദ്ദേഹം പറഞ്ഞു.  കതിരൂർ– നാദാപുരം റോഡിൽ അഞ്ചാം മൈൽ മുതൽ മേലേ ചമ്പാട് വരെയുള്ള ഭാഗം അഭിവൃദ്ധിപ്പെടുത്തിയതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.  3.8 മീറ്റർ നീളത്തിൽ 5.50 മീറ്റർ വീതിയിലാണു പ്രവൃത്തി നടന്നത്. 2 കോടി 80 ലക്ഷം രൂപയാണു സംസ്ഥാന പൊതുമരാമത്ത് വകുപ്പൂ ചെലവഴിച്ചത്. എ.എൻ.ഷംസീർ എം.എൽ.എ.അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് എൻജിനീയർ കെ.ജിഷാകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. സൂപ്രണ്ടിങ് എൻജിനീയർ ഇ.ജി.വിശ്വപ്രകാശ്,

ബ്ലോക്ക് പ‍ഞ്ചായത്തു പ്രസിഡന്റ് എൻ.അനൂപ്, ജില്ലാ പഞ്ചായത്തു സ്ഥിരം സമിതി അധ്യക്ഷ ടി.ടി.റംല, പന്ന്യന്നൂർ പഞ്ചായത്തു പ്രസിഡന്റ് എ.ശൈലജ, വൈസ് പ്രസിഡന്റ് കെ.ഇ.മോഹനൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.പി.സതി, പി.മനോജ്, കതിരൂർ പഞ്ചായത്തംഗം എൻ.വി.രാഘവൻ, ഇ.വിജയൻ, ടി.പി.പ്രേമനാഥൻ, കുന്നോത്ത് രവി, വി.സി.വാമനൻ, ഇ.എ. ലത്വീഫ്, കെ.കെ. ബാലകൃഷ്ണൻ, എസ്.ബി. ലജീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama