go

സ്വകാര്യ ആശുപത്രികളിലെ കരാർ നിയമനം അവസാനിപ്പിക്കണമെന്ന് ആവശ്യം

kannur news
കണ്ണൂർ ജില്ലാ പ്രൈവേറ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ ഷോപ്പ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി.സഹദേവൻ ഉദ്ഘാടനം ചെയ്യുന്നു.
SHARE

കണ്ണൂർ ∙ സ്വകാര്യ ആശുപത്രികളിലും അനുബന്ധ സ്ഥാപനങ്ങളിലുമുള്ള കരാർ നിയമനങ്ങൾ അവസാനിപ്പിക്കണമെന്നു പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ ഷോപ്പ് എംപ്ലോയീസ് യൂണിയൻ. ജീവനക്കാർക്ക് ഇഎസ്ഐ ആനുകൂല്യം ലഭ്യമാക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. ജില്ലാ സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി.സഹദേവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.എം.പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി വി.വി.ബാലകൃഷ്ണൻ, സ്വാഗതസംഘം ചെയർമാൻ ഇ.സുർജിത് കുമാർ, ട്രഷറർ എം.കെ.സുജിത്ത്, ജനറൽ സെക്രട്ടറി എ.മാധവൻ, കെ.അശോകൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: പി.ഹരീന്ദ്രൻ (പ്രസി), വി.വി.ബാലകൃഷ്ണൻ(സെക്ര), എം.കെ.സുജിത്ത് (ട്രഷറർ), എൻ.എം.പുരുഷോത്തമൻ, ഇ.വിനോദ് കുമാർ, സി.കെ.പ്രഷീലകുമാരി, പി.പി.ഹേമലത, ഡല്ലിൻ മാത്യു (വൈ. പ്രസിഡന്റുമാർ),

പി.പി.രാജേഷ്, കെ.പവനൻ, പി.ഹരിദാസൻ, ജാസ്മിൻ ഷൈന, വി.കെ.രേഷ്മ(ജോ. സെക്രട്ടറിമാർ). ജീവൻരക്ഷാ ഔഷധങ്ങളുടെ വിലവർധന തടയണമെന്നും ലഹരിസംഘങ്ങളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ആക്ട് രൂപീകരിക്കണമെന്നും മരുന്നുകളെയും മെഡിക്കൽ ഉപകരണങ്ങളെയും ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama