go

രാജഗിരി - മരുതുംതട്ട് -ജോസ്ഗിരി റോഡ് തകർന്നു

kannur news
രാജഗിരി–മരുതുംതട്ട്–ജോസ്ഗിരി റോഡ് തകർന്ന നിലയിൽ.
SHARE

ചെറുപുഴ∙ കുടിയേറ്റ മേഖലയിലെ പ്രധാന റോഡായ രാജഗിരി - മരുതുംതട്ട് -ജോസ്ഗിരി റോഡ് തകർന്നു തരിപ്പണമായതോടെ ഇതുവഴിയുള്ള വാഹനയാത്ര ദുരിതയാത്രയായി മാറി. ഏറെ കാലപ്പഴക്കം ചെന്ന ഈ റോഡ് ചെറുപുഴ പഞ്ചായത്തിലെ 9- ാം വാർഡിലൂടെയാണു കടന്നുപോകുന്നത്. നാലര കിലോമീറ്ററിലേറെ ദൂരം വരുന്ന റോഡിന്റെ 2 കിലോമീറ്റർ ഭാഗം ടാർ ചെയ്തിരുന്നു. എന്നാൽ ഈ ഭാഗവും ഇപ്പോൾ പൂർണമായും തകർന്നു. റോഡ് നിറയെ കുഴികളായി മാറിയതോടെ കാൽ നട പോലും അസാധ്യമായി. ജീപ്പുകൾ മാത്രമാണു ഇപ്പോൾ ഇതുവഴി സർവീസ് നടത്തുന്നത്.

കൊടുംവളവും കയറ്റവും നിറഞ്ഞ മലയോര റോഡിലൂടെ ജീപ്പ് ഓടിക്കാൻ ഡ്രൈവർമാർക്കു പ്രത്യേക പരിശീലനം വേണം. അത്രയ്ക്കും ദുർഘടം പിടിച്ച റോഡാണിത്. കുടിയേറ്റ മേഖലയായ രാജഗിരി - ജോസ്ഗിരി റൂട്ടിൽ ബസ് സർവീസ് കുറവായതിനാൽ ജോസ്ഗിരി ഭാഗത്തു നിന്നുമുള്ള  വിദ്യാർഥികൾ ഈ റോഡിലൂടെ നടന്നു വേണം രാജഗിരി ടൗണിൽ എത്താൻ. ഒട്ടേറെ കർഷക കുടുംബങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശത്ത് കൂടി കടന്നു പോകുന്ന റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യത്തിനു ഏറെ കാലപ്പഴക്കമുണ്ട്.

മലമുകളിൽ നിന്നും കാർഷിക വിളകൾ വിപണന കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനു കർഷകർ ഏറെ ക്ലേശങ്ങളാണു അനുഭവിക്കുന്നത്. വിലയിടിവുമൂലം കടക്കെണിയിലായ കർഷകർക്കു വിളകൾ വിൽക്കാൻ വലിയ കടത്തുകൂടി ചെലവാകുന്നു.  റോഡ് നന്നാക്കാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കാനുള്ള നീക്കത്തിലാണു  തദ്ദേശവാസികൾ.


MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama