go

പഞ്ചായത്തുതല പഠനോത്സവം നടത്തി

kannur news
മാലൂർ പഞ്ചായത്തുതല പഠനോത്സവം കുണ്ടേരിപ്പൊയിൽ ന്യൂ എൽപി സ്കൂളിൽ പ്രസിഡന്റ് പി.അശോകൻ ഉദ്ഘാടനം ചെയ്യുന്നു.
SHARE

മാലൂർ ∙ പഞ്ചായത്ത്തല പഠനോത്സവം കുണ്ടേരിപ്പൊയിൽ ന്യൂ എൽ.പി.സ്കൂളിൽ പ്രസിഡന്റ് പി.അശോകൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുറുമാണി മനോജ് അധ്യക്ഷത വഹിച്ചു. ബിപിഒ എ.വി.രതീഷ് മുഖ്യ പ്രഭാഷണം നടത്തി. സിആർസി കോ–ഓർഡിനേറ്റർ കെ.ടി.സന്ധ്യ, മാനേജർ കാരായി ശശിധരൻ, പിടിഎ. പ്രസിഡന്റ് കെ.അനൂപ്,മദർ പിടിഎ.പ്രസിഡന്റ് അജിനി,പ്രദീഷ്, കുറുമാണി ഗോവിന്ദൻ, എൻ.വി.നിർമ്മലാദേവി, പ്രഥമാധ്യാപിക കെ.പത്മിനി എന്നിവർ പ്രസംഗിച്ചു.മുതുകുറ്റിപ്പൊയിൽ, ശിവപുരം ഹൈസ്കൂൾ, എന്നിവിടങ്ങളിൽ 11 നു ,

ശിവപുരം ഗവ: എൽ.പി, മാലൂർ യു.പി സ്കൂൾ, കാഞ്ഞിലേരി ഗവ: എൽ.പി സ്കൂൾ 12 നും, കാഞ്ഞിലേരി വെസ്റ്റ് എൽ.പി.സ്കൂളിൽ 13 നും തോലമ്പ്ര പൂവംപൊയിൽ ഗവ: എൽ.പി.സ്കൂൾ, പനമ്പററ ന്യൂ യു പി.സ്കൂൾ, കോളാരി എൽ.പി സ്കൂളിലും 14 നും, തോലമ്പ്ര യു.പി.സ്കൂളിൽ 15 നും പഠനോത്സവം നടക്കും.കാഞ്ഞിലേരി ഗവ: എൽ.പി.സ്കൂളിൽ പഠനോത്സവത്തിന്റെ ഭാഗമായി വിളംബര ജാഥ നടത്തി പഞ്ചായത്തംഗം കെ.സുധീഷ്, പ്രഥമാധ്യാപകർ സി.പ്രേം കുമാർ കെ.സി നൂജ്, വി.വിജിന, കെ.ജീന, ടി.കെ.വിനയൻ എന്നിവർ പ്രസംഗിച്ചു,

പനമ്പററ ന്യൂ യു.പി.സ്കൂളിൽ യു.പി തല പഠനോത്സവം മാലൂർ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി.ജോർജ് ഉദ്ഘാടനം ചെയ്തു. റിട്ട: പ്രിൻസിപ്പൽ കാര്യാടൻ രാഘവൻ, പി.വി.മഞ്ജുളകുമാരി, എം.ഹാഷിം, എം.ചേതസ്, കെ.പി.റിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.പ്രാദേശിക തലത്തിൽ പഠനോത്സവം നടത്താനായി നിട്ടാറമ്പിൽ സംഘാടക സമിതി രൂപീകരിച്ചു.24 നു നട്ടാറമ്പിൽ പഠനോത്സവം നടത്തും.

പഞ്ചായത്തംഗം പാറാലി ശിവപ്രസാദിന്റെ അധ്യക്ഷതയിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്തംഗം കെ.വി.വിജിത്ത് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക പി.വി.മഞ്ജുളകുമാരി, എം.ചേതസ്, എ.പുഷ്പരാജൻ' എ.വിനോദ് കുമാർ, എന്നിവർ പ്രസംഗിച്ചു. തോലമ്പ്ര യു.പി.സ്കൂളിലെ പഠനോത്സവ സംഘാടക സമിതി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. മൈഥിലി ഉദ്ഘാടനം ചെയ്തു.പ്രഥമാധ്യാപിക പി.ഗിരിജ, പഞ്ചായത്തംഗം എം.പ്രഭാകരൻ, കാറാട്ട് അനീഷ്, എം.മോഹനൻ, മുണ്ടാണിപുരുഷോത്തമൻ  തുടങ്ങിയവർ പ്രസംഗിച്ചു.


MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama