go

വോട്ട് ചെയ്യാം, കണ്ട് ഉറപ്പാക്കാം; ക്യാംപുകൾക്ക് ഇന്നു തുടക്കം

kannur news
SHARE

കണ്ണൂർ ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സമ്മതിദായകർക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രം, വിവിപാറ്റ് യന്ത്രം എന്നിവ പരിചയപ്പെടുത്താൻ വിപുലമായ സംവിധാനം. ഇന്നു മുതൽ 25 വരെ ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലും ഇതിനായി ക്യാംപുകൾ നടക്കും. ബൂത്ത് അടിസ്ഥാനത്തിലാണു ക്യാംപുകൾ. പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണു ക്യാംപുകൾ നടക്കുക. ജില്ലയിലെ 1800 ബൂത്തുകൾ സ്ഥിതിചെയ്യുന്ന 1008 കേന്ദ്രങ്ങളിലും ഫെബ്രുവരി 25നകം സംഘം പര്യടനം നടത്തും.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും വിവിപാറ്റ് മെഷീനും ഉപയോഗിച്ച് വോട്ട് ചെയ്ത് പരിശീലിക്കാനായി ഓരോ കേന്ദ്രത്തിലും ഒന്നര മണിക്കൂർ വീതം ചെലവഴിക്കും. വോട്ടിങ് യന്ത്രത്തിന്റെ സുതാര്യത ബോധ്യപ്പെടുത്തുന്നതിനായി വോട്ടർമാർക്ക് വോട്ട് ചെയ്യാൻ അവസരം നൽകും. വിവിപാറ്റ് യന്ത്രത്തിൽ, വോട്ട് ചെയ്തതിന്റെ വിവരങ്ങൾ അച്ചടിച്ച സ്ലിപ് കാണാൻ കഴിയും. ഏഴ് സെക്കന്റ് കഴിയുമ്പോൾ പ്രിന്ററിന്റെ ഡ്രോപ്പ് ബോക്‌സിലിലേക്ക് സ്ലിപ് നിക്ഷേപിക്കപ്പെടുകയും ബീപ്പ് ശബ്ദം കേൾക്കുകയും ചെയ്യും.

കൂത്തുപറമ്പ് മണ്ഡലത്തിൽ  8.30 മുതൽ മൗവ്വേരി മാപ്പിള എൽപി സ്കൂളിലും തുടർന്ന് ഒലായിക്കര നോർത്ത് എൽപി സ്കൂൾ, കിണവക്കൽ എൽപി സ്കൂൾ, കൂവ്വപ്പാടി മാപ്പിള എൽപി സ്കൂൾ എന്നീ ബൂത്ത് പരിധികളിലും ഇന്നു ക്യാംപ് നടക്കും.കണ്ണൂർ അസംബ്ലി മണ്ഡലത്തിലെ ക്യാംപ് ഇന്ന് 8.30നും വാരം യുപി സ്‌കൂളിലും അഴീക്കോട് മണ്ഡലത്തിലെ ക്യാംപ് നോർത്ത് യുപി സ്കൂളിലും തളിപറമ്പിലെ ക്യാംപ് ചെറിയൂർ ഗവ. യുപി, നണിയൂർ നമ്പ്രം ഹിന്ദു എഎൽപി സ്കൂളിലും നടക്കും.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama