go

മുട്ടുകണ്ടി റോഡിലും പുഴയിലും പ്ലാസ്റ്റിക് മാലിന്യം തള്ളി

kannur news
മുട്ടുകണ്ടി റോഡിൽതളളിയ പ്ലാസ്റ്റിക് മാലിന്യം.
SHARE

പഴയങ്ങാടി∙   മുട്ടുകണ്ടി പുഴയോരത്തും സമീപത്തെ കണ്ടൽകാടിലും റോഡിലും  പ്ലാസ്റ്റിക്  മാലിന്യം തളളിയതായി പരാതി. റിവർ വ്യൂ ടൂറിസത്തിന്റെ നിർമാണ പ്രവൃത്തിയുടെ ഭാഗമായി സ്റ്റീൽ പൈപ്പും മറ്റും    പൊതിഞ്ഞ് കൊണ്ട് വന്ന പ്ലാസ്റ്റിക്ക് കവറും സിമന്റ്ചാക്കുമാണ്  റോഡിലും  കണ്ടൽ കാടുകൾ കിടയിലും പുഴയിലും വ്യാപകമായി തളളിയത്. പുഴയിൽ തളളിയത് കാരണം  മത്സ്യതൊഴിലാളികൾക്കും ഏറെ ദോഷം ചെയ്യുന്നതാണെന്ന് പരാതി  ഉയർന്നിട്ടുണ്ട്.

കൂടാതെ റൂഫിങ് ഷീറ്റിന്റെ  ഭാഗങ്ങളും പുഴയിൽ തന്നെ തളളിയിട്ടുണ്ട്.  ബന്ധപ്പെട്ട കരാറുകാരന്റെ അനാസ്ഥയാണ് പ്ലാസ്റ്റിക് മാലിന്യമുൾപടെ ഇത്തരത്തിൽ തളളിയതെന്ന് നാട്ടുകാർ പറയുന്നു. റോഡിലും കണ്ടൽകാടുകളിലും പുഴയോരത്തും തളളിയ പ്ലാസ്റ്റിക് നീക്കം ചെയ്യാൻ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയുണ്ടായില്ല.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama