go

കടലോരം കുപ്പത്തൊട്ടി

kannur news
ദേശീയപാതയിൽ തലശ്ശേരി സീവ്യൂ പാർക്കിനു സമീപത്തെ കടലോരത്തു മാലിന്യം തള്ളിയ നിലയിൽ.
SHARE

തലശ്ശേരി∙ നഗരത്തിലെ പ്രധാനപ്പെട്ട രണ്ടു പാർക്കുകൾക്കിടയിൽ മനോഹരമായി സംരക്ഷിക്കേണ്ട കടലോരം കുപ്പത്തൊട്ടിയായി മാറി. ദേശീയപാതയിൽ സെന്റിനറി പാർക്കിനും സീവ്യുപാർക്കിനും ഇടയിലുള്ള കടലോരത്തെ കാഴ്ച അതിദയനീയമാണ്. ഹോട്ടലുകളിലെയും അറവുശാലകളിലെയും എന്നു വേണ്ട, സർവമാലിന്യങ്ങളും വലിച്ചെറിയാനുള്ള ഇടമാക്കി മാറ്റിയിരിക്കുകയാണ് ഈ തീരം. നഗര ശുചിത്വം നിലനിർത്താൻ നഗരസഭ നിയോഗിച്ച തൊഴിലാളികളും തെരുവോരം വൃത്തിയാക്കിയെടുക്കുന്ന മാലിന്യം പട്ടാപ്പകൽ പരസ്യമായി കൊണ്ടുവന്നു തള്ളുന്നതും ഇവിടെ.

നഗര ഭരണാധികാരികൾക്കും ഇതിൽ സങ്കോചമൊന്നുമില്ല. വിനോദയാത്രയ്ക്കു പോകുന്ന വിദ്യാർഥികളുൾപ്പെടെ നിത്യവും നൂറുകണക്കിനാളുകൾ എത്തുന്നതാണ് കടലോരത്തെ 2 പാർക്കുകൾ. ഇതിനിടയിൽ ഒഴിഞ്ഞു കിടക്കുന്ന കുറ്റിച്ചെടികൾ നിറ‍ഞ്ഞ സ്ഥലത്താണ് പ്ളാസ്റ്റിക് സഞ്ചികളിലും ചാക്കുകളിലും നിറച്ചു വാഹനങ്ങളിൽ കൊണ്ടുവന്നു മാലിന്യം തള്ളുന്നത്. സ്വന്തമായി വാഹനമുള്ളവർ രാത്രിയും പുലർച്ചെയും ഇവിടെ വലിച്ചെറിഞ്ഞു കടന്നു കളയുകയാണ്.

സീ വ്യു പാർക്ക് മുതൽ സെന്റിനറി പാർക്ക് വരെ നടന്നാൽ കടലോരത്തെ കാഴ്ച ആരുടെയും മനംമടുപ്പിക്കും. പോരാത്തതിന് ഇവിടെ മൽസ്യ വണ്ടികൾ നിർത്തിയിട്ട് റോഡിലേക്ക് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ ദുർഗന്ധവും കൂടിയാവുമ്പോൾ വാഹനയാത്രക്കാരും കാൽനടക്കാരും ഇവിടെ നിന്നും എങ്ങിനെയെങ്കിലും രക്ഷപ്പെടുകയാണ്.

മുൻപ് സായാഹ്ന സമയത്ത് അസ്തമയ സൂര്യന്റെ കാഴ്ച കാണാനും കടൽകാഴ്ചകൾ കണ്ട് ആസ്വദിക്കാനും ഇവിടെ ഒട്ടേറെ പേർ എത്താറുണ്ടായിരുന്നു. അങ്ങിനെയെത്തുന്നവർക്ക് ഇരിക്കാൻ ഐഎംഎ  ഫുട്പാത്തിനരികിലെ ഭിത്തി സിമന്റ് ചെയ്തു വൃത്തിയാക്കുകയും ചെയ്തിരുന്നു. മാലിന്യം നിറഞ്ഞു ദുർഗന്ധം വമിക്കുന്ന ഇവിടെ ഇപ്പോൾ ആരും എത്താറില്ല.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama