go

ഉദ്യോഗസ്ഥർക്ക് ഉറക്കഗുളിക കൊടുത്ത് ജയിൽചാടാൻ ശ്രമം: അന്വേഷണം തുടങ്ങി

jail-blue
SHARE

കണ്ണൂർ∙ ഉദ്യോഗസ്ഥരെ ഗുളിക കൊടുത്ത് ഉറക്കിക്കിടത്തി ജയിൽ ചാടാൻ തടവുകാർ ശ്രമിച്ച സംഭവത്തിൽ പൊലീസും ജയിൽവകുപ്പും അന്വേഷണം തുടങ്ങി. കോഴിക്കോട് ഡിഐജി ഓഫിസിലെ സ്പെഷൽ ഓഫിസർ എം.വി.രവീന്ദ്രനാണു ജയിൽ വകുപ്പിൽനിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥൻ. ഇദ്ദേഹം ഇന്നലെ കണ്ണൂർ ജില്ലാ ജയിലിലെത്തി. രക്ഷപ്പെടാൻ ശ്രമം നടത്തിയ തടവുകാരിൽനിന്നും അടുക്കളയിൽ ഒപ്പമുണ്ടായിരരുന്ന സഹതടവുകാരിൽനിന്നും ജയിൽ ഉദ്യോഗസ്ഥരിൽനിന്നും മൊഴിയെടുത്തു.

പൊലീസ് അന്വേഷണത്തിന്റെ ഭാഗമമായി ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ജയിലിലെത്തി മൊഴി രേഖപ്പെടുത്തി. റഫീഖ്, അഷ്റഫ് ഷംസീർ, അരുൺ എന്നിവരാണു കഴിഞ്ഞ 24നു പുലർച്ചെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കു ചായയിൽ ഉറക്കഗുളിക ചേർത്തു നൽകിയശേഷം തടവുചാടാൻ  ശ്രമിച്ചത്. ഡ്യൂട്ടി കഴിഞ്ഞു വിശ്രമിക്കുകയായിരുന്ന ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെട്ടതിനാൽ രക്ഷപ്പെടാനുള്ള നീക്കം പൊളിഞ്ഞു.

ചായ കഴിച്ച ഉദ്യോഗസ്ഥർ തലകറക്കം അനുഭവപ്പെട്ട് ആശുപത്രിയിൽ ചികിത്സതേടിയെങ്കിലും ഭക്ഷ്യവിഷബാധയെന്നായിരുന്നു പ്രാഥമിക നിഗമനം. സംശയംതോന്നി അടുക്കളയിലെ സിസിടിവി പരിശോധിച്ചപ്പോഴാണു ചായയിൽ ഗുളിക കലർത്തുന്ന ദൃശ്യം ലഭിച്ചത്. 

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama