go

യുവാക്കളുടെ ഇഷ്ടവാഹനം ഏത് ?, ഉത്തരം കിട്ടി

Kannur News
SHARE

കണ്ണൂർ ∙ ഇരുചക്ര വാഹനങ്ങളോടുള്ള യുവാക്കളുടെ പ്രണയം കൂടികൂടി വരികയാണോ? അതെയെന്നു കണക്കുകൾ തെളിയിക്കുന്നു. ജില്ലയിൽ കഴിഞ്ഞ സാമ്പത്തിക വർഷം റജിസ്റ്റർ ചെയ്തത് അര ലക്ഷം ഇരു ചക്ര വാഹനങ്ങൾ. ആകെ റജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം 85,000 കവിയുമെന്ന് അറിയുമ്പോഴാണു യുവാക്കളുടെ ഇഷ്ടവാഹനം ഏത് എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുന്നത്.

തലശ്ശേരി സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിനു കീഴിലാണു ജില്ലയിൽ ഏറ്റവും കൂടുതൽ ഇരുചക്ര വാഹനങ്ങൾ പുതുതായി റജിസ്റ്റർ ചെയ്തത്. 18559 എണ്ണം. തളിപ്പറമ്പ് സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിനു കീഴിൽ 15,000 എണ്ണം. കണ്ണൂർ റീജനൽ ട്രാൻസ്പോർട്ട് ഓഫിസിനു കീഴിൽ ഇത് 13900. ഇരിട്ടി സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിനു കീഴിലാവട്ടെ 2943.

തലശ്ശേരി സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിനു കീഴിൽ ഇരുചക്രവാഹനങ്ങളടക്കം ഏതാണ്ട് 30,000 വാഹനങ്ങളാണു പുതുതായി റജിസ്റ്റർ ചെയ്തത്. തളിപ്പറമ്പ് മോട്ടോർ വാഹന വകുപ്പ് ഓഫിസിനു കീഴിലാവട്ടെ 24,000. കണ്ണൂർ ആർടിഒയുടെ കീഴിൽ 26,435 വാഹനങ്ങൾ. ഇരിട്ടി സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിനു കീഴിലാവട്ടെ 4658 വാഹനങ്ങൾ.

കണ്ണൂരിൽ 4919 സ്വകാര്യ കാറുകളാണ് റജിസ്റ്റർ ചെയ്തത്. എന്നാൽ ടാക്സി കാറുകളായി റജിസ്റ്റർ ചെയ്തത് 361 വാഹനങ്ങൾ മാത്രമാണ്.  പുതുതായി 164 ഓട്ടോറിക്ഷകൾ നിരത്തിലിറങ്ങിയപ്പോൾ 112 മറ്റ് ടൂറിസ്റ്റ് വാഹനങ്ങളും പുതുതായി എത്തി. തലശ്ശേരിയിൽ സ്വകാര്യ കാർ 7192 ആയി വർധിച്ചു. ഓട്ടോറിക്ഷയുടെ എണ്ണം 691. ടാക്സി കാറുകളുടെ എണ്ണമാവട്ടെ 752.

തളിപ്പറമ്പിലാവട്ടെ സ്വകാര്യ കാറുകളടെ എണ്ണം 5000. 175 ഓട്ടോറിക്ഷകളുമെത്തി. കഴിഞ്ഞ വർ‌ഷം ഒക്ടോബർ ഒന്നിനു നിലവിൽ വന്ന ഇരിട്ടി ഓഫിസിനു കീഴിൽ 996 സ്വകാര്യ കാറുകളാണു റജിസ്റ്റർ ചെയ്തത്. സാധാരണക്കാരന്റെ ഇഷ്ട വാഹനമായ ഓട്ടോറിക്ഷയാവട്ടെ 46 എണ്ണവും

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama