go

കുട്ടിക്കുറുമ്പിയെ കീഴടക്കി കുട്ടിപൊലീസ്

kannur-police
കവ്വായി ജിഎം യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ കുട്ടിക്കു ഭക്ഷണം നൽകുന്ന സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റുകൾ.
SHARE

പയ്യന്നൂർ ∙ ദുരിതാശ്വാസ ക്യാംപിൽ ശാഠ്യം പിടിച്ചു കരഞ്ഞ ഒരു വയസ്സുകാരി ആർദ്രികയെ കുട്ടിപൊലീസ് ‘കീഴടക്കി’. കവ്വായി ജിഎം യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ മാതാപിതാക്കൾക്കൊപ്പം എത്തിയ ആർദ്രികയ്ക്ക് അന്തരീക്ഷവുമായി പൊരുത്തപ്പെടാനായില്ല. വീട്ടിൽ നിന്നു വരുമ്പോൾ വീട്ടിനകത്തെ വെള്ളത്തിൽ കളിച്ചു തിമർത്ത ഈ കൊച്ചുകുട്ടിയെ ആ ഓർമകൾ വീട്ടിലേക്കു പോകാൻ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു.

ശാഠ്യം പിടിച്ചു കരഞ്ഞ കുട്ടികുറുമ്പി ഭക്ഷണത്തോടും താൽപര്യം കാട്ടിയില്ല. എന്നാൽ ദുരിതാശ്വാസ ക്യാംപിലുള്ളവരെ സഹായിക്കാൻ എത്തിയ കണ്ടങ്കാളി ഷേണായി സ്മാരക ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റുകൾ ആർദ്രികയെ ‘നോട്ടപ്പുള്ളി’യാക്കി. കെഡറ്റുകളായ സനിക നന്ദകുമാറും സി. അക്ഷരയും കുട്ടിക്കു പുറകെ കൂടി. ഒടുവിൽ ആർദ്രിക ഇവർക്കൊപ്പം നിന്നു ചിരിച്ചു, കീഴടങ്ങി. കെഡറ്റുകൾ കുട്ടിക്കുറുമ്പിക്ക് ഭക്ഷണവും നൽകിയാണ് മടങ്ങിയത്. 

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama