go

‘സർ, ഞാൻ പണ്ട് ഒൻപതാം ക്ലാസിൽ കൂടെ പഠിച്ചയാളാണ്’

kannur-punnacherry
പുന്നച്ചേരി സെന്റ് മേരീസ് സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ മന്ത്രി ഇ.പി.ജയരാജൻ സഹപാഠി റജീനയോട് സംസാരിക്കുന്നു ടി.വി രാജേഷ് എംഎൽഎ സമീപം
SHARE

പുന്നച്ചേരി∙ ‘സർ, ഞാൻ പണ്ട് ഒൻപതാം ക്ലാസിൽ കൂടെ പഠിച്ചയാളാണ്’. പുന്നച്ചേരി സെന്റ് മേരീസ് എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിക്കുകയായിരുന്ന മന്ത്രി ഇ.പി ജയരാജന്റെ മുന്നിലെത്തി ചെറുകുന്ന് ദാലിൽ ഇടച്ചേരിയൻ റജീന(69) പറഞ്ഞു. മന്ത്രി ആദ്യം ഒന്നു നോക്കിയെങ്കിലും ആളെ മനസ്സിലായതോടെ മുഖത്തു ചിരി വിടർന്നു. ദുരിതാശ്വാസ ക്യാംപിലെത്തിയ മന്ത്രി ഇ.പി ജയരാജൻ ക്യാംപ് അംഗങ്ങളെ കണ്ട് കാര്യങ്ങൾ അന്വേഷിക്കുന്നതിനിടെയാണു ചെറുകുന്ന് ദാലിൽ ഇടച്ചേരിയൻ റജീനയെ (69) കണ്ടത്. 

ചെറുകുന്ന് ഗവ.ഹൈസ്കൂളിലെ ഒൻപതാം ക്ലാസിൽ നാം ഒരുമിച്ച് പഠിച്ചതാണെന്ന് പറഞ്ഞ് റജീന സംഭാഷണത്തിനു തുടക്കമിടുകയായിരുന്നു. അന്നു കെഎസ്‌യു പ്രവർത്തകയായിരുന്നെന്നു റജീന പറഞ്ഞു. അന്നത്തെ എസ്എഫ്ഐ നേതാവായിരുന്നു ജയരാജൻ. നല്ല പെരുമാറ്റമാണെന്നും മന്ത്രിയുടെ സഹപാഠി  ഓർത്തെടുത്തു. തനിക്ക് ഇത്രയും പ്രായമായോ എന്നു മന്ത്രി തമാശരൂപേണ റജീനയോടു പറയുകയും ചെയ്തു. ടി.വി രാജേഷ് എംഎൽഎയും ഒപ്പം ഉണ്ടായിരുന്നു.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama