go

മഴ മാറിയിട്ടും ദുരിതം തുടരുന്നു

kannur-veeddd
‍1.ഉദയംകാണാക്കുണ്ടിലെ കല്ലറയ്ക്കൽ രവീന്ദ്രന്റെ വീട് തകർന്ന നിലയിൽ. 2.കനത്ത മഴയിൽ ഏര്യം ബക്കളം കെ.ഫാത്തിമ്മയുടെ വീട്ടിലേക്ക് മണ്ണിടിഞ്ഞ നിലയിൽ
SHARE

ചെറുപുഴ∙  മഴ മാറിയെങ്കിലും മലയോര മേഖലയിൽ ദുരിതം തുടരുന്നു. വൈദ്യുതി ഭാഗികമായി പുന:സ്ഥാപിച്ചതോടെ നാശനഷ്ടം സം ഭവിച്ചവരുടെ എണ്ണവും വർധിക്കാൻ തുടങ്ങി. വൈദ്യുതി വിതരണം താറുമാറായതോടെ ഫോണുകൾ മിക്കതും നിശ്ചലമായിരുന്നു. ഇതോടെ മിക്കവർക്കും പുറംലോകവുമായി ബന്ധപ്പെടാനാവാത്തെ സ്ഥിതിയായിരുന്നു. ഇതാണു വിവരം പുറത്തറിയാൻ താമസിച്ചത്.

ഉദയംകാണാക്കുണിലെ കിഴക്കേ ആനന്ദശ്ശേരിൽ വിൽസന്റെ വീടിന്റെ ഒരു ഭാഗം മണ്ണും കല്ലും വന്നു വീണു തകർന്നു. വീട് പൂർണമായും വാസയോഗ്യമല്ലാതായ നിലയിലാണ്.ഇവിടെ നിന്നും മാറി താമസിക്കാൻ അധികൃതർ നിർദേശിച്ചു. മഴ കനത്താൽ അവശേഷിക്കുന്ന ഭാഗം കൂടി ഏതു നിമിഷവും തകർന്നു വീഴാവുന്ന സ്ഥിതിയാണ്. ഇതിനു സമീപത്തെ കല്ലറയ്ക്കൽ രവീന്ദ്രന്റെ വീടും വാസയോഗ്യമല്ലാതായി.  

വീടിന്റെ ഭിത്തികൾ ഏതു സമയത്തും തകർന്നു വീഴാവുന്ന നിലയിലാണ്.ഇവരും ഇവിടെ നിന്നും താമസം മാറി. ഉദയം കാണാക്കുണ്ടിലെ റോഡ് പൂർണമായും തകർന്നതോടെ കാൽ നടയാത്ര ചെയ്യാൻ പോലും പറ്റാത്ത സ്ഥിതിയാണ്. നെല്ലിക്കത്തെ പുതുവയലിൽ മോഹനന്റെ വീടിന്റെ സംരക്ഷണഭിത്തി വെള്ളപാച്ചിൽ തകർന്നു.  സംരക്ഷണഭിത്തി തകർന്നതോടെ വീട് അപകടാവസ്ഥയിലാണ്.

ഉമയംചാലിലെ വള്ളിയിൽ ജോർജിന്റെ 1500 ഏത്തവാഴകൾ കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിൽ നശിച്ചു. ചെറുപുഴ പഞ്ചായത്തിൽ പ്രവർത്തിച്ചു വന്നിരുന്ന തിരുമേനി,പ്രാപ്പൊയിൽ സ്കൂളുകളിലെ ക്യാംപുകളുടെ പ്രവർത്തനം അവസാനിപ്പിച്ചു. ഇവിടെ താമസിച്ചു വന്നിരുന്ന മുഴുവൻ കുടുംബങ്ങളും അവരുടെ വീടുകളിലേക്കു തിരികെ പോയി. ഇവർക്കു വേണ്ട അവശ്യസാധനങ്ങളും നൽകി. എന്നാൽ കാട്ടാന ഭീഷണിയെ തുടർന്നു ആറാട്ടുകാവ് കോളനിയിൽ നിന്നും മാറ്റി പാർപ്പിച്ച കുടുംബങ്ങൾ ഭീതിയെ തുടർന്നു വീടുകളിലേക്കു മടങ്ങാൻ തയാറായില്ല.

ഇതേത്തുടർന്നു ഇവരെ  മറ്റൊരു സ്ഥലത്തേക്കു മാറ്റി താമസിപ്പിക്കാനുള്ള ശ്രമം നടന്നു വരുന്നു. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും വിവിധ സംഘടന പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവൃത്തികൾ നടന്നു വരുന്നു. ഇടയ്ക്കിടെ പെയ്യുന്ന മഴ ശുചീകരണ പ്രവ്യത്തികൾക്കു തടസ്സമാകുന്നുണ്ട്. ക്യാംപുകളിൽ താമസിച്ചു വന്നിരുന്ന കുടുംബങ്ങൾ മടങ്ങിയെങ്കിലും പലരും ഭീതിയോടെയാണു വീടുകളിലേക്ക് തിരിച്ചെത്തിയത്.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama