go

82 ക്യാംപുകൾ പിരിച്ചുവിട്ടു

SHARE

കണ്ണൂർ∙ മഴയുടെ ശക്തി കുറയുകയും വീടുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ ഒരു പരിധിവരെ പൂർത്തിയാവുകയും ചെയ്ത പശ്ചാത്തലത്തിൽ ജില്ലയിലെ 82 ദുരിതാശ്വാസ ക്യാംപുകൾ അവസാനിപ്പിച്ചു. ഇവിടെ കഴിഞ്ഞിരുന്നവർ വീടുകളിലേക്കു മടങ്ങി. ഇവർക്ക് ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ളവയുടെ കിറ്റുകളും കൈമാറി. 

തളിപ്പറമ്പ് താലൂക്കിൽ 27, കണ്ണൂരിൽ 2, തലശ്ശേരിയിൽ 18, ഇരിട്ടിയിൽ 16, പയ്യന്നൂരിൽ 19 ക്യാംപുകളാണു പിരിച്ചുവിട്ടത്. ഇനി ജില്ലയിൽ 72 ദുരിതാശ്വാസ ക്യാംപുകളാണു ശേഷിക്കുന്നത്. ഇത്രയും ക്യാംപുകളിലായി 2520 കുടുംബങ്ങളിലെ 10253 പേർ കഴിയുന്നു.

ക്യാംപിൽ നിന്നു മടക്കം വാടക വീടുകളിലേക്ക്

മട്ടന്നൂർ ∙ ദുരിതാശ്വാസ ക്യാംപിൽ‌ നിന്ന് 6 കുടുംബങ്ങൾ പോയത് വാടക വീടുകളിലേക്ക്. മണ്ണൂരിൽ 2 വീടുകളും ചോലത്തോട് 3 വീടുകളും മേറ്റടി മംഗലത്ത് വയലിൽ 1 വീടും ഉപയോഗ ശൂന്യമാണ്. നഗരസഭയുടെ നേതൃത്വത്തിലാണ് ഇവർക്ക് വാടക വീടുകൾ കണ്ടെത്തി നൽകിയത്. 

ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട്

കണ്ണൂർ∙ ജില്ലയിൽ ഇന്ന് (13) ഓറഞ്ച് അലേർട്ടും 14നും, 15നും യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.  ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ദിവസം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ (115 മി.മീ മുതൽ 204.5 മി.മീ വരെ) ആയ മഴയ്‌ക്കും സാധ്യതയുണ്ടെ ന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.  

ജാഗ്രത പാലിക്കുക

കണ്ണൂർ∙ കേരള തീരങ്ങളിൽ മണിക്കൂറിൽ 45 കി.മീ മുതൽ 55 കി.മീ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ അടുത്ത 24 മണിക്കൂർ വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പ്രളയ ദുരിതാശ്വാസം: സേവനം ആവശ്യമുണ്ട ്

കണ്ണൂർ∙ പ്രളയ ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി കിണർ ശുചീകരിക്കുന്നതിനാവശ്യമായ പമ്പുസെറ്റുകളും വീടുകളുടെ വൈദ്യുത തകരാറുകൾ പരിഹരിക്കുന്നതിനാവശ്യമായ ഇലക്‌ട്രീഷ്യന്മാർ, ടിവി, ഫ്രിജ്, മിക്സി എന്നിവ റിപ്പയർ ചെയ്യുന്നതിനാവശ്യമായ മെക്കാനിക്കുകൾ എന്നിവരുടെ സേവനം അടിയന്തരമായി ആവശ്യമുണ്ട്.

9496227146 (പി.കെ.ബാബു, ഡപ്യൂട്ടി കലക്‌ടർ (ഇലക്ഷൻ), 9495403815 (പി.സജി, സീനിയർ സൂപ്രണ്ട്, ഇൻസ്‌പെക്ഷൻ), 9496192338 (എം.രാജീവൻ ജൂനിയർ സൂപ്രണ്ട്), 9496360229 (ചന്ദ്രശേഖരൻ ജൂനിയർ സൂപ്രണ്ട്), 9744732205 (ശിവപ്രസാദ് ജൂനിയർ സൂപ്രണ്ട്), 9446013642 (സുരേഷ് ചന്ദ്രബോസ്, ജൂനിയർ സൂപ്രണ്ട്)

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama