go

ക്യാംപുകളിൽ പങ്കുവയ്പിന്റെ പെരുന്നാൾ

kannur-prayr
തലശ്ശേരി പഴയ ജുമ അത്ത് പള്ളിയിൽ നടന്ന പെരുന്നാൾ നമസ്കാരം
SHARE

മയ്യിൽ∙ പെരുന്നാൾ സന്തോഷത്തിന്റെ നാളാകുന്നത് സന്തോഷം എല്ലാവർക്കും കിട്ടുമ്പോഴാണെന്ന തിരിച്ചറിവിലാണു കമ്പിൽ കാരുണ്യ കൾച്ചറൽ സെന്റർ പ്രവർത്തകർ ആഘോഷം ദുരിതാശ്വാസ ക്യാംപിലാക്കിയത്. സാധനങ്ങൾ സമാഹരിച്ച് എത്തിച്ച്, സ്വന്തമായി പാചകം ചെയ്ത ബിരിയാണിയും ചിക്കൻ പൊരിച്ചതും കെകെസിസി പ്രവർത്തകർ കമ്പിൽ മാപ്പിള സ്കൂളിലെ ക്യാംപിൽ വിളമ്പി. ഇരുനൂറോളം പേർ വയർ നിറച്ചുണ്ടപ്പോൾ വിളമ്പിയവർക്കും പെരുന്നാൾ സന്തോഷം. ജനറൽ സെക്രട്ടറി ടി.പി.നൗഫൽ, പി.എം.ഹംസ, മിഗ്ദാദ്, മജ്മൂദ്, റിയാസ് എന്നിവരാണു നേതൃത്വം നൽകിയത്. 

kannur-food
കമ്പിൽ മാപ്പിള എച്ച്എസ്എസിലെ ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവർക്കായി പെരുന്നാൾ ഭക്ഷണം തയാറാക്കുന്ന യുവാക്കൾ.

തളിപ്പറമ്പ്∙ തങ്ങളുടെ പെരുന്നാൾ ആഘോഷം മാറ്റി വച്ച് ദുരിതാശ്വാസ ക്യാംപുകളി‍ൽ കഴിയുന്ന ആയിരത്തിലേറെപ്പേർക്ക് ഭക്ഷണവും സഹായവും എത്തിച്ച് അത്താഴക്കൂട്ടം പ്രവർത്തകർ. വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ അത്താഴക്കൂട്ടം പ്രവർത്തകരായ ഷഫീഖ് അത്താഴക്കൂട്ടം, ശിഹാബ് ഷിയ, ദിൽഷാദ്, സിദ്ദിഖ് സൂപ്പർ, ഷാഫി എന്നിവരുടെ നേതൃത്വത്തിലാണു ശ്രീകണ്ഠപുരം,ചെങ്ങളായി, കുറുമാത്തൂർ കടവ്,മലപ്പട്ടം, കോട്ടൂർ ഭക്ഷണം വിതരണം ചെയ്തത്.

ക്യാംപുകളിൽ ബിരിയാണി പെരുമ

കണ്ണൂർ∙പെരുന്നാൾ ദിനത്തിൽ ദുരിതാശ്വാസ ക്യാംപുകളിൽ ബിരിയാണി പെരുമ. പ്രളയം തകർത്ത നോവിനിടയിലും അവർ ഒന്നടങ്കം പെരുന്നാളിന്റെ നൻമയിൽ പങ്ക് ചേർന്നു.  പെരുന്നാളിന്റെ ആഘോഷങ്ങളെല്ലാം മാറ്റിവച്ചാണ് അത്താഴക്കുന്ന് മാപ്പിള എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ ശിഹാബ് തങ്ങൾ റിലീഫ് സെന്റർ നേതൃത്വത്തിൽ നാട്ടുകാർ ബിരിയാണി ഒരുക്കിയത്.

യുവാക്കളിറങ്ങിയതോടെ ബിരിയാണിയുടെ തയാറെടുപ്പ് തുടങ്ങി. സാധനങ്ങളെല്ലാം നാട്ടുകാരും പ്രവർത്തകരും സമാഹരിച്ചെത്തിച്ചതോടെ ഉച്ചയ്ക്ക് 12.30നു മുൻപേ ചൂടൻ കോഴി ബിരിയാണിയും വെജ് ബിരിയാണിയും തയാർ. ക്യാംപിൽ കഴിയുന്ന 110 പേർക്ക് പുറമേ 300 പേർക്കുള്ളത് കൂടി അധികമായി പാകം ചെയ്തു. പിടിഎ പ്രസിഡന്റ് കൂടിയായ കെ.പി.നൗഷാദിന്റെ മേൽനോട്ടത്തിലാണ് പാചകമൊരുക്കിയത്. ജനറേറ്റർ ഉൾപ്പെടെ സഹായം സ്കൂൾ മാനേജർ സി.അബ്ദുൽ ഖാദർ ഹാജി വിട്ടു നൽകിയതോടെ കാര്യങ്ങൾ എളുപ്പത്തിലായി. 

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama