go

ആവശ്യങ്ങളേറെ; സജീവം വിഭവ സമാഹരണം

kannur-colletion-center
കണ്ണൂർ കലക്ടറേറ്റിലെ കലക്‌ഷൻ സെന്ററിൽ ദുരിതാശ്വാസ ക്യാംപുകളിൽ വിതരണം ചെയ്യാൻ കിറ്റ് ഒരുക്കുന്ന സന്നദ്ധ പ്രവർത്തകർ. ചിത്രം: മനോരമ
SHARE

കണ്ണൂർ ∙ ദുരിതാശ്വാസത്തിനുള്ള വിഭവ സമാഹരണത്തിനു മികച്ച പ്രതികരണം. കലക്ടറേറ്റിലെ കലക്‌ഷൻ സെന്ററിൽ മൂന്നാം ദിവസവും ഒട്ടേറെപ്പേരെത്തി. സന്നദ്ധപ്രവർത്തകർക്കും വിദ്യാർഥികൾക്കുമൊപ്പം കലക്ടറേറ്റിലെ ഉദ്യോഗസ്ഥരും സേവനത്തിനുണ്ട്. സർവകലാശാല ക്യാംപസിലെ സെന്ററിൽ ശേഖരിച്ച സാധനങ്ങളും കലക്ടറേറ്റിലേക്ക് എത്തിച്ചു. എൻഎസ്എസ് സെൽ, സർവകലാശാല യൂണിയൻ, ഗവേഷകരുടെ സംഘടനയായ എകെആർഎസ്എ തുടങ്ങിയവരായിരുന്നു സർവകലാശാലയിൽ കലക്ഷൻ സെന്ററിൽ ഉണ്ടായിരുന്നത്.

കലക്ടറേറ്റിൽ നിന്ന് അരി(5കിലോ), പഞ്ചസാര(1കിലോ), ചായപ്പൊടി(250ഗ്രാം), കുളക്പൊടി(100 ഗ്രാം), ഉപ്പ്(1കിലോ), പരിപ്പ്(500ഗ്രാം), മല്ലിപ്പൊടി(100ഗ്രാം), സവാള(1കിലോ), ചെറുപയർ(500 ഗ്രാം), വെളിച്ചെണ്ണ( 500മില്ലി), ബിസ്ക്കറ്റ്(2 പാക്കറ്റ്), മഞ്ഞൾപൊടി(50ഗ്രാം) എന്നിവയടങ്ങുന്ന കിറ്റാണു നൽകുന്നത്. ബ്ലീച്ചിങ് പൗഡർ, വസ്ത്രങ്ങൾ എന്നിവയും നൽകുന്നുണ്ട്.

ഓൾ കേരള പ്രൈവറ്റ് കോളജ്  ടീച്ചേഴ്‌സ് അസോസിയേഷൻ സമാഹരിച്ച വിഭവങ്ങൾ കലക്ടർ ടി.വി.സുഭാഷ് ഏറ്റുവാങ്ങി. ആർടിഒ 250 കിറ്റുകളും കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷൻ 100 കിറ്റുകളും സമാഹരിച്ചു നൽകി. ഇവ അപ്പപ്പോൾ തന്നെ തളിപ്പറമ്പ്, തലശ്ശേരി, ഇരിട്ടി താലൂക്കുകളിലെ ക്യാംപുകളിലേക്ക് അയച്ചു.

ശുചീകരണ സാധനങ്ങളാണ് ഇന്നലെ കൂടുതലായി ലഭിച്ചതെന്നും കിട്ടിയവ അപ്പോൾ തന്നെ കലക്ടറേറ്റിൽ എത്തിച്ചെന്നും എകെആർഎസ്എ സെക്രട്ടറി എം.ബി.രാകേഷ് പറഞ്ഞു. വസ്ത്രങ്ങൾ ലഭിക്കുന്നത് കുറവാണ് ഇന്ന് കൂടുതൽ സാധനങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. 

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama