go

ക്യാംപിൽ നിന്നു മടക്കം ഭീതിയിൽ മുങ്ങി

kannur-mnoharan
കോട്ടൂർ ചതുക്കുളത്ത് വെള്ളം കയറി ശോച്യാവസ്ഥയിലായ വീടിനു മുന്നിൽ പി.എൻ.മനോഹരൻ.
SHARE

ശ്രീകണ്ഠപുരം∙ ചതുക്കളം കോയാടൻ പുത്തൻവീട്ടിൽ ശ്രീജിത്തും കോട്ടൂർ പറോട്ടിൽ പി.എൻ.മനോഹരനും കുടുംബാംഗങ്ങൾക്കൊപ്പം ക്യാംപിൽ നിന്നു വീടുകളിലേക്കു തിരിച്ചെത്തുന്നതു ഭീതിയോടെയാണ്. ദിവസങ്ങൾ നീണ്ട വെള്ളക്കെട്ട് ഇവരുടെ വീടുകളുടെ അടിത്തറ തന്നെ ഇളക്കിയിരിക്കുന്നു. ഏതു നിമിഷവും ഇടിഞ്ഞുവീഴാവുന്ന വീടുകളിലേക്കാണു മടക്കം.

ശ്രീജിത്തിന്റെ വീടിന്റെ 150 മീറ്റർ അപ്പുറത്താണു പുഴ. വീട് വെള്ളത്തിലായപ്പോൾ മത്സ്യത്തൊഴിലാളികളെത്തിച്ച ഫൈബർ ബോട്ടിൽ കയറിയാണ് ഭാര്യയ്ക്കും കുട്ടികൾക്കും മാതാപിതാക്കൾക്കുമൊപ്പം ശ്രീജിത്ത് രക്ഷപ്പെട്ടത്.  എന്നാൽ മൺകട്ടകൊണ്ടുണ്ടാക്കിയ വീട് ദിവസങ്ങളോളം ഈർപ്പം തങ്ങിനിന്നതുമൂലം വാസയോഗ്യമല്ലാതായി. വീടിന്റെ പലഭാഗത്തും വിള്ളൽ വീണിട്ടുണ്ട്. 60 വർഷത്തെ പഴക്കമുണ്ട് വീടിന്. 95 വയസ്സുള്ള ഗോവിന്ദൻ നമ്പ്യാരും ഭാര്യ 85 വയസുള്ള മാധവിയമ്മയും താമസിച്ചിരുന്ന വീടാണു തൊട്ടടുത്തുള്ളത്.

kannur-sreejith
കോട്ടൂർ ചതുക്കുളം കോയാടൻ പുത്തൻ വീട്ടിൽ ശ്രീജിത്ത് തന്റെ വീട്ടിലെ ചുമരിലെ ചോർച്ചയെക്കുറിച്ചു പറയുന്നു.

ഈ വീടിനും വെള്ളക്കെട്ടുമൂലം വിള്ളൽ വീണിട്ടുണ്ട്. വീട് വെള്ളത്തിലായതിനാൽ ആശുപത്രിയിൽ കഴിയുന്ന ഇവർ തിരിച്ചെത്തി താമസിക്കേണ്ടത് ഈ വീട്ടിലാണ്. പറോട്ടിൽ മനോഹരന്റെ വീടിന്റെ തറയിൽ നിന്നു ഉറവ പൊട്ടുന്നതാണ് ആശങ്കയുണ്ടാക്കുന്നത്. തറയുടെ ബലം ക്ഷയിച്ച് ഏതു നിമിഷവും വീട് വീഴുമെന്നു ഭയന്നാണു മനോഹരനും കുടുംബവും ഇവിടെ കഴിയേണ്ടത്. 

പ്രളയത്തിൽ തകർന്ന വീടുകൾക്കു മാത്രമാണു സർക്കാർ നഷ്ടപരിഹാരം നൽകുന്നതെങ്കിൽ ആ സഹായം ഇവർക്കു കിട്ടാതെ വരും. ഈ പ്രളയംകൊണ്ട് എപ്പോൾ വേണമെങ്കിലും തകർന്നേക്കുമെന്ന നിലയിൽ വാസയോഗ്യമല്ലാതായിപ്പോയ ഈ വീടുകൾക്കു  നഷ്ടപരിഹാരം നൽകണമെന്നാണ് ഇവരുടെ ആവശ്യം.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama