go

കൈത്താങ്ങായി ഇരിട്ടിക്കൂട്ടം

kannur-etattikootam
ഇരിട്ടിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ ദുരിതബാധിത മേഖലയിലെ വീടുകളിൽ നൽകുന്നതിനായി അവശ്യവസ്തുക്കൾ തരം തിരിക്കുന്നു.
SHARE

ഇരിട്ടി ∙ മഴക്കെടുതി മേഖലകളിൽ സഹായങ്ങൾ എത്തിച്ച് നവ മാധ്യമ കൂട്ടായ്മയായ ഇരിട്ടിക്കൂട്ടം. വൊളന്റിയർമാർ രാപകലില്ലാതെ സഹായ ഹസ്തവുമായി രംഗത്തുണ്ട്. ദുരന്ത വാർത്ത അറിഞ്ഞ ഉടൻ ഓൺലൈൻ ഹെൽപ് ഡെസ്‌ക് ആരംഭിച്ചു. മൊബൈൽ നെറ്റ്‌വർക്കുകളും വൈദ്യുതി ബന്ധങ്ങളും നിശ്ചലമായപ്പോൾ വിദേശത്തുള്ള പലരും ഉറ്റവരെക്കുറിച്ചുള്ള ആശങ്കയകറ്റിയത് ഇവരുടെ സഹായത്തോടെയാണ്.

അവശ്യ സാധനങ്ങൾ സമാഹരിക്കാൻ ഇരിട്ടിയിൽ കലക്‌ഷൻ സെന്ററുകളുണ്ട്. സെന്റർ വഴിയും നേരിട്ടും സാധനങ്ങൾ ക്യാംപുകളിലും വീടുകളിലും ഇവർ എത്തിച്ചു.  കഴിഞ്ഞ പ്രളയകാലത്തും 65000 അംഗങ്ങളുള്ള ഇരിട്ടിക്കൂട്ടം സേവനരംഗത്തുണ്ടായിരുന്നു. ബി.ബി.ശ്രീകുമാർ, അശ്വിൻ ദേവസ്യ, അശോകൻ തില്ലങ്കേരി, രാഹുൽ ആലക്കാടൻ, സജേഷ് ബാബു, ജനീഷ് വർഗീസ്, ജിസ്മോൻ എന്നിവരാണു നേതൃത്വം നൽകുന്നത്.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama