go

പാമ്പുണ്ടോ, പേടിക്കേണ്ട; പിടിക്കാനാളുണ്ട്

SHARE

കണ്ണൂർ ∙ മഴവെള്ളമിറങ്ങിയ വീടുകളിലേക്കു തിരികെയെത്തുമ്പോൾ വെള്ളമെത്താത്ത, ഉയരമുള്ള ഇടങ്ങളിൽപ്പോലും പാമ്പുകളെ പ്രതീക്ഷിക്കാം. പാമ്പുകളെ കണ്ടാൽ ഭയപ്പെടേണ്ടെന്നും രക്ഷാപ്രവർത്തകർ സഹായത്തിനെത്തുമെന്നും വനംവകുപ്പ്. ജില്ലയുടെ എല്ലാഭാഗത്തും സഹായത്തിന് ആളുകളുണ്ടെന്നു ഡിഎഫ്ഒ എം.വി.ജി.കണ്ണൻ അറിയിച്ചു.

ഓരോ പ്രദേശത്തെയും രക്ഷാപ്രവർത്തകരുടെ വിവരങ്ങൾ. കണ്ണൂർ ടൗൺ: ശ്രീജിത്ത് ഹാർവെസ്റ്റ് – 9895876411, ആഷ്‌ലി ജോസ് – 7012445236, ചക്കരക്കൽ : സന്ദീപ് – 8129639601, മാങ്ങാട്: റിയാസ് മാങ്ങാട് – 9895255225, കൊളത്തൂർ: ജയേഷ് – 9446296106, പറശ്ശിനിക്കടവ്: സജീവൻ – 9207190848, സനൂപ് – 8606184355, ഏഴോം: പ്രിയേഷ് – 8848169736, തളിപ്പറമ്പ്: അനിൽ – 9946460494, ശ്രീകണ്ഠപുരം: അഭിരാം – 7907746095, ഇരിട്ടി: രഞ്ജിത്ത് – 9995808510, പെരളശ്ശേരി: മുരളി – 9745234017. കണ്ണൂർ ഡിവിഷൻ ഫോറസ്റ്റ് കൺട്രോൾ റൂം: 04972704808.

വീട്ടിലേക്ക് മടങ്ങുമ്പോൾ ശ്രദ്ധിക്കാൻ

∙വീട്, സ്ഥാപനം ഉള്ള സ്ഥലത്തേക്ക് പ്രവേശിക്കുന്നതിനു മുൻപ് വൈദ്യുതി ലൈനുകളോ അനുബന്ധ കേബിളുകളോ പൊട്ടി വീണിട്ടുണ്ടോ, താഴ്ന്ന് കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെങ്കിൽ 9496061061 എന്ന ഹെൽപ്പ് ലൈനിൽ ബന്ധപ്പെടുക.

∙നനവില്ലാത്ത ചെരുപ്പ് ധരിച്ച് മാത്രം സ്വിച്ചുകൾ പ്രവർത്തിപ്പിക്കുക.

∙ഇഎൽസിബി പ്രവർത്തനക്ഷമമാണോയെന്ന് ടെസ്റ്റ് ബട്ടൺ അമർത്തി പരിശോധിക്കുക.

∙പ്ലഗ്ഗുമായി ബന്ധപ്പെടുത്തിയ എല്ലാ വൈദ്യുത ഉപകരണങ്ങളും അഴിച്ച് മാറ്റുക.

∙കൈകൊണ്ട് സ്‌പർശിക്കാതെ എനർജി മീറ്ററിന് കേടുപാടോ കത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുക.

∙വൈദ്യുതി സംബന്ധമായ സഹായത്തിന് കെഎസ്‌ഇബിഎൽ/ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുമായി ബന്ധപ്പെടേണ്ടതാണ്.

∙വയറിങ് സംബന്ധമായ തകരാറുകൾ പരിശോധിക്കുന്നതിനായി വയർമാൻമാരുടെ സൗജന്യ സേവനത്തിനായി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറെ ബന്ധപ്പെടുക.

∙സ്വിച്ച് പ്രവർത്തിപ്പിക്കുമ്പോൾ മറുകൈ ഭിത്തിയിൽ തൊടാതിരിക്കാൻ ശ്രദ്ധിക്കുക. 

∙വൈദ്യുതി പുന:സ്ഥാപിക്കുന്ന ജോലിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സഹകരിക്കുക.

വീടുകൾ ശുചീകരിച്ച്  പെരുന്നാൾ ആഘോഷം

ഇരിട്ടി ∙ പ്രളയത്തിലായ വീടുകൾ ശുചീകരിച്ച് പെരുന്നാൾ ആഘോഷം. തൊട്ടിപ്പാലം ജുമാ മസ്ജിദിന്റെ നേതൃത്വത്തിലാണ് വ്യത്യസ്തമായി പെരുന്നാൾ ആഘോഷിച്ചത്. പെരുന്നാൾ തലേന്ന് 32 വീടുകളാണ് ഇവർ ശുചീകരിച്ചത്. പെരുന്നാൾ ദിനം ഒരുക്കിയ ബിരിയാണി സദ്യ ക്യാംപ് അംഗങ്ങൾക്കൊപ്പം പങ്കിട്ടു കഴിക്കുകയും ചെയ്തു. 

പെരുന്നാൾ ദിവസം ക്യംപിലുണ്ടായിരുന്ന 179 പേർക്ക് ബിരിയാണി സദ്യ ഒരുക്കിയും കൂടെയിരുന്ന് ഭക്ഷണം കഴിച്ചും ഭാരവാഹികളും നാട്ടുകാരും ആഘോഷം ഗംഭീരമാക്കി. ജുമാമസ്ജിദ് ഭാരവാഹികളായ കെ.ടി.സെയ്തലവി ഹാജിയും സി.മുഹമ്മദ് കുഞ്ഞി ഹാജിയും നേതൃത്വം നൽകി.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama