go

അച്ഛന് പിറന്നാൾ സമ്മാനം അടുത്ത വർഷമാകാം: ശ്രീലക്ഷ്മിയുടെ സമ്പാദ്യക്കുടുക്ക പ്രളയബാധിതർക്ക്

kannur-sreelaksmi
യൂത്ത് കോൺഗ്രസ് കണ്ണൂർ ലോക്സഭാ മണ്ഡലം കമ്മിറ്റിയുടെ താണയിലെ ശേഖരണകേന്ദ്രത്തിലെത്തി ഏഴുവയസ്സുകാരി ശ്രീലക്ഷ്മി തന്റെ സമ്പാദ്യക്കുടുക്ക കൈമാറിയപ്പോൾ. റിജിൽ മാക്കുറ്റി, അമൃത രാമകൃഷ്ണൻ തുടങ്ങിയവർ സമീപം
SHARE

കണ്ണൂർ∙ പ്രളയദുരിതബാധിതരെ സഹായിക്കാൻ സമ്പാദ്യക്കുടുക്കയുമായി ഏഴുവയസുകാരി. യൂത്ത് കോൺഗ്രസ് കണ്ണൂർ ലോക്സഭാ മണ്ഡലം കമ്മിറ്റിയുടെ താണയിലെ ശേഖരണകേന്ദ്രത്തിലെത്തിയാണു പള്ളിക്കുന്ന് ശ്രീപുരം ഇംഗ്ലിഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസുകാരി ശ്രീലക്ഷ്മി ബിമൽദാസ് സ്വന്തം കുടുക്ക പൊട്ടിച്ചത്. ചില്ലറകളും ചെറിയ തുകയുടെ നോട്ടുകളും ഉൾപ്പെടെ 1650 രൂപയാണു കുടുക്കയിലുണ്ടായിരുന്നത്.  

എല്ലാ പിറന്നാളിനും തനിക്കു സമ്മാനം തരുന്ന അച്ഛന്റെ പിറന്നാളിനു ഷർട്ട് സമ്മാനിക്കാനാണ് ഒരു വർഷമായി കുടുക്കയിൽ പണം സൂക്ഷിച്ചതെന്നു ശ്രീലക്ഷ്മി പറഞ്ഞു. ഏഴുവയസ്സുകാരിയുടെ നന്മ മറ്റുള്ളവർക്കു പ്രചോദനമാകുമെന്നു കരുതുന്നതായി യൂത്ത് കോൺഗ്രസ് ലോക്സഭാ മണ്ഡലം പ്രസിഡന്റ് റിജിൽ മാക്കുറ്റി പറഞ്ഞു.

റിജിലിന്റെ സഹോദരി റിജിമയുടെ മകൾ കൂടിയാണു ശ്രീലക്ഷ്മി. മൂന്നു ദിവസമായി താണയിലെ കേന്ദ്രത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും ശുചീകരണ സാമഗ്രികളും ശേഖരിക്കുന്നുണ്ട്. കണ്ണൂരിലെ പ്രളയബാധിതരെ സഹായിക്കാൻ എറണാകുളം എംപി ഹൈബി ഈഡന്റെ നേതൃത്വത്തിൽ അയച്ച സാധനങ്ങൾ രണ്ടു വാഹനങ്ങളിലായി ഇന്നലെ കണ്ണൂരിലെത്തി. 

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama