go

മലയോരത്ത് ഭൂമി ഇടിഞ്ഞു താഴുന്നു

kannur-sand
പടിയൂർ പഞ്ചായത്തിലെ ആലത്തുപറമ്പിൽ ടി.പി.ജിതേഷിന്റെ പറമ്പിൽ ഭൂമി നിരങ്ങി നീങ്ങിയ നിലയിൽ.
SHARE

ഇരിട്ടി∙ പ്രളയത്തിനും മണ്ണിടിച്ചിലിനു പിന്നാലെ ഭൂമി വിണ്ടുകീറി താഴ്ന്നു പോകുന്ന പ്രതിഭാസവും മലയോരത്ത്. അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തുംകടവിലും ഉളിക്കൽ പഞ്ചായത്തിലെ തേർമല, പടിയൂർ പഞ്ചായത്തിലെ ആലത്തുപറമ്പ്, കല്ലുവയൽ മേഖലയിലുമാണ് ഏക്കർ കണക്കിന് ഭൂമി അമർന്നും നിരങ്ങി നീങ്ങിയും അപകടത്തിന് വഴിവയ്ക്കുന്നത്. 

പാലത്തുകടവിൽ 25 സെന്റീമീറ്റർ വരെ ഭൂമി വിണ്ട് കീറി തെന്നിമാറിയിട്ടുണ്ട്. ഭൂമിക്കടിയിൽ നിന്ന് ഉറവ പൊട്ടിയ നിലയിൽ ചെളിയും മണ്ണും ഒഴൂകുന്നുണ്ട്. പാലത്തിൻകടവ് രാജീവ് നഗർ കോൺക്രീറ്റ് റോഡ് കുറുകെ വിണ്ടു കീറി അകന്ന നിലയിലാണ്.  ഭീഷണിയെ തുടർന്ന് 4 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ഉളിക്കൽ പഞ്ചായത്തിൽ പരിക്കളം തേർമലയിലും അറബി ചപ്പുംകരിയിലും ഏക്കർ കണക്കിന് ഭൂമി വിണ്ടുകീറി അപകടാവസ്ഥയിലാണ്. പടിയൂർ പഞ്ചായത്തിലെ തേർമലയിലും കല്ലുവയലിലും ഭൂമി താഴ്ന്നു. 

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama