go

പ്ലീസ്, ആരെങ്കിലും ഇതു കേൾക്കൂ; ആദിക്ക് ഒന്നും കേൾക്കാനാവില്ല !

വെള്ളം കയറി നശിച്ച ഹിയറിങ് എയ്ഡുമായി സി.ആദിദേവ്.
വെള്ളം കയറി നശിച്ച ഹിയറിങ് എയ്ഡുമായി സി.ആദിദേവ്.
SHARE

ഇരിക്കൂർ∙ വെള്ളമിറങ്ങി പാണലോടിലെ വീട്ടിലേക്കു തിരിച്ചെത്തിയ ആദി ആദ്യം പരതിയത് ശ്രവണ സഹായി ആയിരുന്നു. അപ്രതീക്ഷിത വെള്ളപ്പാച്ചിലിൽ വീട്ടിൽ നിന്ന് അച്ഛനും അമ്മയ്ക്കും 8 ദിവസം പ്രായമായ കുഞ്ഞനുജനുമൊപ്പം രക്ഷതേടിയിറങ്ങുമ്പോൾ ഹിയറിങ് എയ്ഡ്‌ എടുക്കാൻ മറന്നു. സ്പീച്ച് പ്രോസസർ ചെവിയിൽത്തന്നെ ഉണ്ടായിരുന്നതു ഭാഗ്യം. ബാറ്ററി, ചാർജർ, ഈർപ്പമുണ്ടായാൽ ഉണക്കാനുള്ള ഡ്രൈ ബോക്സ്, ഇടതു ചെവിയിൽ ഉപയോഗിക്കുന്ന ഹിയറിങ് എയ്ഡ് തുടങ്ങിയവ നഷ്ടമായി. ജന്മനാ കേൾവിശേഷി ഇല്ലാത്തതിനാൽ ആദിക്ക് കോക്ലിയാർ ഇംപ്ലാന്റ് ശസ്ത്രക്രിയ ചെയ്തതാണ്.

ഇനി ഉപകരണങ്ങളെല്ലാം വാങ്ങണമെങ്കിൽ ഒരു ലക്ഷം രൂപയെങ്കിലും വേണം. നായ്ക്കാലി റോഡരികിൽ പുഴയോടു ചേർന്നുള്ള ചായക്കടയായിരുന്നു ആദിയുടെ അച്ഛൻ മതാരവളപ്പിൽ ബിജുവിന്റെ വരുമാനം. അവിടെ ഇനിയൊന്നും ബാക്കിയില്ല. രാവിലെ അഞ്ചിനു കട്ടിലിന്റെ ഉയരത്തോളമെത്തിയ വെള്ളത്തിനു മുന്നിൽ പകച്ചുപോയപ്പോൾ ഒരു തോണിക്കാരനാണ് പുതിയ ജീവിതത്തിലേക്കു തുഴയെറിയാൻ തുണച്ചത്. രക്ഷതേടിയുള്ള പാച്ചിലിനിടെ ആദിയുടെ ശ്രവണസഹായിയുടെ കാര്യം അവർ വിട്ടുപോയി. ആദിക്ക് എല്ലാം കേൾക്കാൻ മോഹമുണ്ട്. സുമനസ്സുകൾ ആരെങ്കിലും ഉള്ളുകൊണ്ട് ആദിയുടെ കഥ കേട്ടിരുന്നെങ്കിൽ !

ബിജു-09747705904

Cochlear Implantees Association & Charitable Society- Vise President: Vijesh
Phone: 08129501873

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama