go

മലവെളളപ്പാച്ചിലിൽ റോഡുകൾ തകർന്നു

കനത്ത മഴയിൽ ഒഴുകിപ്പോയ പെരുന്തടം -കോക്കടവ് റോഡ്.
കനത്ത മഴയിൽ ഒഴുകിപ്പോയ പെരുന്തടം -കോക്കടവ് റോഡ്.
SHARE

ചെറുപുഴ∙ മലവെളള പ്പാച്ചിലിൽ മലയോര മേഖലയിലെ ഗ്രാമീണ റോഡുകൾ മുഴുവൻ തകർന്നു. രണ്ടു മാസം മുൻപ് ടാറിങ് നടത്തിയ റോഡുകൾ പോലും കനത്ത മഴയിൽ തകർന്നു. വാഴക്കുണ്ടം -ഉദയംകാണാക്കുണ്ട്, പെരുന്തടം -കോക്കടവ്, പ്രാപ്പൊയിൽ - ചപ്പാരംതട്ട്, തിരുമേനി -കോറാളി, തിരുമേനി - ചാത്തമംഗലം തുടങ്ങിയ മലയോരത്തെ ഒട്ടുമിക്ക ഗ്രാമീണ റോഡുകളും തകർന്ന നിലയിലാണ്.

റോഡിൽ നിറയെ കുഴികൾ രൂപപ്പെട്ടതോടെ ചെറുവാഹനങ്ങൾക്കു യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. റോഡുകൾ തകർന്നതോടെ ജീപ്പുകൾ മാത്രമാണു മലയോര മേഖലയിലേക്കു കടന്നുചെല്ലുന്നത്. നാട്ടുകാരുടെ നേതൃത്വത്തിൽ കുഴികൾ കല്ലിട്ടു നികത്തിയാണു ജീപ്പുകൾക്കുള്ള സഞ്ചാരപാത ഒരുക്കിയത്. റോഡുകൾ നവീകരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama