go

വീട് വീണു; രോഗിയായ അമ്മയുമായി അങ്കണവാടിയിൽ ഒരു കുടുംബം

പാണലാട് അങ്കണവാടി ദുരിതാശ്വാസ ക്യാംപിൽ രോഗശയ്യയിൽ കഴിയുന്ന വണ്ണത്താൻകണ്ടി രോഹിണി 	         ചിത്രം: മനോരമ
പാണലാട് അങ്കണവാടി ദുരിതാശ്വാസ ക്യാംപിൽ രോഗശയ്യയിൽ കഴിയുന്ന വണ്ണത്താൻകണ്ടി രോഹിണി ചിത്രം: മനോരമ
SHARE

പാണലാട്∙ ഏഴിനു രാത്രി മുറ്റത്തുവരെ വെള്ളമെത്തിയപ്പോഴാണ് വണ്ണത്താൻകണ്ടി വീട്ടിൽ നിന്ന് ഉടൻ മാറണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടത്. പാർക്കിൻസൺ രോഗം ബാധിച്ച 72 വയസ്സുള്ള അമ്മ രോഹിണി, മകൾ സുലോചന, മകൻ വിനോദ്, വിനോദിന്റെ എട്ടുമാസം ഗർഭിണിയായ ഭാര്യ പ്രീത, സുലോചനയുടെ മകൻ. കനത്ത മഴയും ഇരുട്ടും കടന്ന് ഇവരെ പാണലാട് അങ്കണവാടിയിലെത്തിച്ചതും നാട്ടുകാർ തന്നെ. നിലത്തു കിടത്താൻ പറ്റാത്തതുകൊണ്ട് അമ്മയെ കിടത്താൻ ഒരു കട്ടിലും അവർ തലച്ചുമടായി എത്തിച്ചു.അങ്കണവാടിയിലെ തണുപ്പിൽ വയറുവേദന തുടങ്ങിയ പ്രീതയെ പിറ്റേന്നു പുലർച്ചെ ആശുപത്രിയിലാക്കി.

ലോട്ടറി വിൽപനക്കാരനായ വിനോദിന്റെ വരുമാനം മാത്രമാണ് ഈ കുടുംബത്തിന്റെ ആശ്രയം. മകന് 8 മാസം പ്രായമുള്ളപ്പോൾ മരിച്ചതാണു സുലോചനയുടെ ഭർത്താവ്. കടയിൽ ജോലിക്കു പോയിരുന്നെങ്കിലും അമ്മയുടെ രോഗം കടുത്തതോടെ മുടങ്ങി.വെള്ളമിറങ്ങിത്തുടങ്ങിയപ്പോൾ വീടും ഒപ്പം ഇടിഞ്ഞുതാണു. ഇനി അവിടേക്കു തിരിച്ചുചെല്ലാനാവില്ല. തൽക്കാലത്തേക്കു താമസിക്കാൻ നാട്ടുകാർ വീട് കണ്ടെത്തിയിട്ടുണ്ട്. പ്രീതയുടെ പ്രസവം, അമ്മയുടെ മരുന്ന്, മകന്റെ പഠനം, നിത്യച്ചെലവ്.. ഈ കുടുംബത്തിന്റെ ആശങ്കകൾക്കെല്ലാം ഉത്തരമായിട്ടില്ല.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama