go

പെയ്തിറങ്ങി കാരുണ്യം

kannur news
SHARE

പെരളശേരി∙ പോളിയോ ബാധിതയായ അമ്മയ്ക്കും ഓട്ടിസം ബാധിച്ച മകനും കൈത്താങ്ങായി ഉദാരമതികൾ. വെള്ളപ്പൊക്കത്തിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് പെരളശ്ശേരി ഗവ.ഹയർസെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ എത്തിച്ച കോട്ടത്തെ അജിത്തിന്റെ കുടുംബത്തിന്റെ ദയനീയ സ്ഥിതി മനോരമ പ്രസിദ്ധീകരിച്ചിരുന്നു. അജിത്തിന്റെ ഭാര്യ സ്മിതയ്ക്ക് പോളിയോ ബാധിച്ചതിനാൽ വലതു കാലിനു സ്വാധീനമില്ല.

ചക്രക്കസേരയുടെ സഹായത്തോടെ മാത്രമേ ഇരുന്ന സ്ഥലത്തു നിന്ന് അനങ്ങാൻ പോലും സാധിക്കൂ.ഇളയ മകൻ ശരൻ ജൻമനാ ഓട്ടിസം ബാധിതനാണ്.വിദ്യാർഥികളായ മൂന്നു മക്കൾ കൂടി അജിത്ത്- സ്മിത ദമ്പതികൾക്കുണ്ട്. വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കുട്ടിക്ക് ആവശ്യമായ മുഴുവൻ ചികിത്സയും സൗജന്യമായി നൽകുമെന്ന് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ചെയർമാൻ മമ്പറം ദിവാകരൻ അറിയിച്ചു.

കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് പൂർണമായും കോട്ടം പ്രിയദർശിനി കൾചറൽ സെന്ററും ജവഹർ ബാലജനവേദി ചക്കരക്കൽ ബ്ലോക്ക് കമ്മിറ്റിയും ചേർന്ന് വഹിക്കുമെന്ന് ചെയർമാൻ സി.പി.സന്തോഷ്കുമാർ അറിയിച്ചു. പ്രവാസികളുടെ കൂട്ടായ്മയും കുടുംബത്തിന് ആവശ്യമായ സഹായം ഉറപ്പു നൽകിയിട്ടുണ്ട്. ഇവർ താമസിക്കുന്ന വാടക വീട് ചോർന്നൊലിക്കുന്ന സ്ഥിതിയാണ്.വീടിനു ചുറ്റും കെട്ടി കിടന്ന ചെളി പ്രദേശത്തെ സന്നദ്ധ പ്രവർത്തകർ രണ്ട് ദിവസമായി നീക്കം ചെയ്യുകയാണ്.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama