go

മുള്ളൻപന്നി കുഞ്ഞിന് കുപ്പിപ്പാൽ നൽകി കടലോളം വാത്സല്യം...

hedgehog
വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ മുള്ളൻപന്നി കുഞ്ഞിന് കുപ്പിപ്പാൽ നൽകുന്ന വന്യജീവി സംരക്ഷണ സമിതി (മാർക്ക്) അംഗം റിയാസ് മാങ്ങാട്
SHARE

കണ്ണൂർ ∙ കഴിഞ്ഞ ദിവസം വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ മുള്ളൻപന്നി കുഞ്ഞിന് കുപ്പിപ്പാൽ നൽകി സംരക്ഷിച്ചത് വന്യജീവി സംരക്ഷണ സമിതി  (മാർക്ക്) അംഗം റിയാസ് മാങ്ങാട്. മഴവെള്ളമിറങ്ങിയ വീടുകളിൽ കാണുന്ന പാമ്പിനെയും മറ്റ് വന്യ മൃഗങ്ങളെയും പിടികൂടിയ സന്നദ്ധ പ്രവർത്തകരായ റിയാസും അജയ് പാപ്പിനിശ്ശേരിയുമാണ് കാട്ടാമ്പള്ളി വള്ളുവൻകടവ് അമ്പൻ പ്രദീപന്റെ വീട്ടുവളപ്പിൽ ഒറ്റപ്പെട്ട നിലയിൽ കാണപ്പെട്ട ഒന്നര മാസം പ്രായമുള്ള മുള്ളൻപന്നി കുഞ്ഞിനെ രക്ഷിച്ചത്. 

കാട്ടാമ്പള്ളി വള്ളുവന്‍ കടവിലാണ് വെള്ളമിറങ്ങിയപ്പോള്‍ ഒറ്റപ്പെട്ടുപോയ മുള്ളന്‍ പന്നി കുഞ്ഞിനെ കണ്ടെത്തിയത്. കൃത്യമായ പരിചരണം നല്‍കിയതിനാല്‍ ജീവന്‍ രക്ഷിക്കാനായി. പൊതുവെ വലിയ മാളങ്ങളിലാണ് മുള്ളന്‍ പന്നികള്‍ കുട്ടികളെ വളര്‍ത്തുക. സ്വന്തമായി ഭക്ഷണം ശേഖരിക്കാന്‍ പ്രാപ്തമാകണമെങ്കില്‍ ആറു മാസത്തോളം സമയമെടുക്കും. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രമെ ആളെ സ്വതന്ത്രമാക്കൂ. 

ഈ വെള്ളപ്പൊക്ക കാലത്ത് പാമ്പുകളും പക്ഷികളും ഉള്‍പ്പെടെ നിരവധി വന്യജീവികളെയാണ് സമിതി രക്ഷിച്ചത്. എന്നാല്‍ മുള്ളന്‍ പന്നിയുടെ കുട്ടികള്‍ ഒറ്റപ്പെട്ട് പോകുന്നത് അപൂര്‍വമാണെന്ന് ഇവര്‍ പറയുന്നു.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama