go

മരം മുറിക്കുമ്പോൾ കാലിനു മുറിവേറ്റു; അവശനായി മരത്തിനു മുകളിൽ

kannur-fire-force-resque
കണ്ടോന്താർ ചെങ്ങളത്ത് 40 അടി ഉയരമുള്ള മരത്തിൽ കയറി കൊമ്പു വെട്ടുന്നതിനിടയിൽ കാലിനു മുറിവേറ്റു മരത്തിനു മുകളിൽ കുടുങ്ങിയ പേരൂൽ സൗത്തിലെ പുതിയ വീട്ടിൽ രാജേഷിനെ പയ്യന്നൂരിലെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തുന്നതിന്റെ വിവിധ ദൃശ്യങ്ങൾ.
SHARE

പരിയാരം∙ മരത്തിന്റെ കൊമ്പു മുറിക്കുന്നതിനിടെ കാലിനു മുറിവേറ്റ് അവശനായി യുവാവു മരത്തിനു മുകളിൽ കുടുങ്ങി. രക്തം വാർന്നു തളർച്ച അനുഭവപ്പെട്ട യുവാവിനെ അഗ്നിരക്ഷാസേന എത്തിയാണു രക്ഷപ്പെടുത്തിയത്. കാനായിലെ രാജേഷാണ് (38) ഇന്നലെ രാവിലെ പത്തരയോടെ പരിയാരം കണ്ടോന്താർ ചെങ്ങളത്ത് മരത്തി‍ൽ കുടുങ്ങിയത്.

രക്തം വാർന്നു തളർച്ച അനുഭവപ്പെട്ടതിനാൽ താഴെ ഇറങ്ങാൻ സാധിച്ചില്ല. പയ്യന്നൂർ അഗ്നിരക്ഷാനിലയത്തിലെ ലീഡിങ്ങ് ഫയർമാൻ കെ.വി.സഹദേവന്റെ നേതൃത്വത്തിൽ വലയിൽ ഇരുത്തി ഏണി ഉപയോഗിച്ചു താഴെ എത്തിക്കുകയായിരുന്നു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama