go

വീർപ്പാട് കോളജിൽ കെഎസ്‌യു യൂണിറ്റ് സെക്രട്ടറിക്ക് നേരെ അക്രമം

kannur news
ആക്രമണത്തിൽ പരുക്കേറ്റ വീർപ്പാട് എസ്എൻ കോളജ് കെഎസ്‌യു യൂണിറ്റ് സെക്രട്ടറി അമൽ മാത്യുവിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ.
SHARE

ഇരിട്ടി∙ വീർപ്പാട് എസ്എൻ കോളജ് കെഎസ്‌യു യൂണിറ്റ് സെക്രട്ടറിക്ക് നേരെ അക്രമം. സാരമായി പരുക്കേറ്റ 3-ാം വർഷ ബികോം വിദ്യാർഥി അമൽ മാത്യു (21) വിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളജ് ക്യാംപസിൽ നിൽക്കുമ്പോൾ പുറത്തു നിന്നെത്തിയ എസ്എഫ്‌ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ അക്രമിക്കുകയായിരുന്നെന്ന് കെഎസ്‌യു നേതൃത്വം ആരോപിച്ചു. അമലിന്റെ കണ്ണിനും മൂക്കിനും പരുക്കുണ്ട്.

കുറ്റക്കാരായ എസ്എഫ്‌ഐ ഏരിയാ-ജില്ലാ നേതാക്കൾക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് കെഎസ് യു പേരാവൂർ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.  കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെഎസ്‍യു പ്രവർത്തകർക്കു നേരെ നിരന്തരമായ ഭീഷണിയാണ് എസ്എഫ്‌ഐയുടേയും ഡിവൈഎഫ്‌ഐയുടെയും പ്രവർത്തകരുടെ ഭാഗത്തു നിന്നുണ്ടായതെന്നും കെഎസ്‌യു യൂണിറ്റ് പ്രസിഡന്റും മൂന്നാം വർഷ ബികോം വിദ്യാർഥിയുമായ ക്രിസ്റ്റിയെ എടൂരിലെ വീട്ടിൽ കയറിപോലും ഭീഷണിപ്പെടുത്തിയതായും യോഗം ആരോപിച്ചു.

അക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വീർപ്പാട്  പ്രകടനവും യോഗവും നടത്തി. കെ.ജെ.തോമസ്, സി.വി.ജോസഫ്, വി.ടി.തോമസ്, കെ.വേലായുധൻ, ഷിജി നടുപ്പറമ്പിൽ, കെ.സുമേഷ് കുമാർ, ജിമ്മി അന്തിനാട്ട്, സോണി, അരവിന്ദൻ അക്കാനശ്ശേരി, ജാൻസൺ ജോസഫ്, വി.റ്റി.ചാക്കോ എന്നിവർ നേതൃത്വം നൽകി.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama