go

സേവനസന്നദ്ധതയോടെ വൊളന്റിയർമാരും നാട്ടുകാരും

kannur news
കക്കാട് അത്താഴക്കുന്ന് മാപ്പിള എൽപിഎസ് സ്കൂളിൽ നടന്ന മലയാള മനോരമ സംഘടിപ്പിച്ച കൂടെയുണ്ട് നാട് മെഡിക്കൽ ക്യാംപിൽ നിന്ന്.
SHARE

കണ്ണൂർ∙ മെഡിക്കൽ ക്യാംപിന് സേവന മനസ്സുമായി നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും സാന്നിധ്യം വിലപ്പെട്ടതായി. ക്യാംപിൽ എത്തുന്നവർക്ക് പെട്ടെന്ന് സേവനം നൽകുന്നതിനും മരുന്നുകൾ എത്തിക്കുന്നതിനും ക്യാംപ് വൊളന്റിയർമാർക്കൊപ്പം കൈമെയ് മറന്നുള്ള പ്രവർത്തനമാണ് അത്താഴക്കുന്നിലെ ഒരു കൂട്ടം യുവാക്കളും മാപ്പിള എൽപി സ്കൂൾ അധികൃതരും നടത്തിയത്. സ്കൂളിലെ ഫർണിച്ചറുകളും ജനറേറ്ററും ഉൾപ്പെടെ ക്യാംപിന്റെ പ്രവർത്തനങ്ങൾക്കായി വിട്ടു നൽകി.സ്കൂളിലെ മികച്ച അടിസ്ഥാന സൗകര്യങ്ങൾ ക്യാംപിന്റെ പ്രവർത്തനങ്ങൾക്ക് ഏറെ സഹായകമായി. 

സ്കൂൾ മാനേജർ സി.അബ്ദുൽ ഖാദർ, പ്രധാനാധ്യാപിക അജിത, അധ്യാപകൻ സുലൈമാൻ, സാമൂഹിക പ്രവർത്തകൻ ജലീൽ ചക്കാലക്കൽ, വിവിധ സംഘടനാ പ്രവർത്തകരായ സി.ഷുഹൈബ്, നൗഷാദ് അത്താഴക്കുന്ന്, അൻസാരി പുന്നക്കൽ, ബാലജനസഖ്യം പ്രവർത്തകൻ കിരൺ എന്നിവർ നഴ്സിങ് സ്റ്റാഫുകൾകൊപ്പം ക്യാംപിലെത്തിയവരുടെ സഹായത്തിനായി രംഗത്തുണ്ടായിരുന്നു. പഴയങ്ങാടി ക്രസന്റ് കോളജ് ഓഫ് നഴ്സിങ്ങിലെ അവസാന വർഷ വിദ്യാർഥികളും, ക്രസന്റ് കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസിലെ വിദ്യാർഥികളും ഫാർമസി, പ്രാഥമിക പരിശോധനാ വിഭാഗം എന്നിവിടങ്ങളിൽ സേവന സന്നദ്ധരായിരുന്നു. 

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama