go

നാടിനെ ചേർത്ത് പിടിച്ച് മലയാള മനോരമ മെഡിക്കൽ ക്യാംപ്;

KA5433~1
അതിജീവനപ്പൂക്കൾ...പ്രളയത്തിന്റെ ദുരിതകാലത്തുനിന്നു പെ‍ാന്നോണത്തിന്റെ പൂവിളികളിലേക്ക്.പ്രളയദുരിതബാധിത മേഖലകൾക്കായി മദ്രാസ് മെഡിക്കൽ മിഷന്റെ സഹകരണത്തോടെ മലയാള മനോരമ പാപ്പിനിശേരി ആറോൺ യുപി സ്കൂളിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാംപിൽ പൂക്കളമെ‍ാരുക്കുന്ന പ്രദേശവാസികൾ. ചിത്രം: മനോരമ
SHARE

പാപ്പിനിശ്ശേരി ∙ പ്രളയ ബാധിതർക്ക് സാന്ത്വന സ്പർശവുമായി മലയാള മനോരമ പാപ്പിനിശ്ശേരിയിൽ ഒരുക്കിയ മെഡിക്കൽ ക്യാംപിൽ ആശ്വാസം തേടിയെത്തിയത് നൂറുകണക്കിനാളുകൾ. വളപട്ടണം പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ദുരിതത്തിലായ പാപ്പിനിശ്ശേരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവർ പാപ്പിനിശ്ശേരി ആറോൺ യുപി സ്കൂളിലെ ക്യാംപിൽ ചികിത്സ തേടിയെത്തി. 

എത്തിച്ചേർന്ന 480 പേർക്കും വിദഗ്ധ ചികിത്സ ലഭ്യമായി. ചെന്നൈ മദ്രാസ് മെഡിക്കൽ മിഷനിൽ നിന്നുള്ള ഡോക്ടർമാരുടെ സേവനം ലഭ്യമായി. ക്യാംപിൽ എത്തിച്ചേർന്ന എല്ലാവരുടെയും രക്തസമ്മർദം പ്രമേഹം എന്നിവ കൂടി പരിശോധന നടത്തി. ജനറൽ മെഡിസിൻ, ശിശുരോഗം, നേത്രരോഗം, ത്വക് രോഗം, അസ്ഥി, സർജറി വിഭാഗങ്ങളിലാണ് പരിശോധന നടന്നത്.

പഴയങ്ങാടി ക്രസന്റ് കോളജ് ഓഫ് നഴ്സിങ്, ക്രസന്റ് കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസ് എന്നിവിടങ്ങളിലെ വിദ്യാർഥികൾ ക്യാംപിൽ ചികിത്സ തേടി എത്തിയവരോടൊപ്പം പൂർണ സമയവും സേവന സന്നദ്ധരായിരുന്നു. സൗജന്യമായി മരുന്നും മെഡിക്കൽ കിറ്റും ലഭ്യമായതിനാൽ പലരും പ്രത്യേകം നന്ദി അറിയിച്ചാണ് ക്യാംപിൽ നിന്നും മടങ്ങിയത്.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama