go

എത്ര പറഞ്ഞിട്ടും ഒരു രക്ഷയുമില്ല

KA5B75~1
SHARE

ചെറുപുഴ ∙ മലയോരത്തെ കാട്ടാനശല്യം തടയാൻ നടപടി വേണമെന്ന ആവശ്യം ശക്തം. ചെറുപുഴ പഞ്ചായത്തിലെ ആറാട്ടുകടവ്, മീന്തുള്ളി റവന്യൂ, കോഴിച്ചാൽ റവന്യൂ, രാജഗിരി ഇടക്കോളനി, കാനംവയൽ, ചേനാട്ടുകൊല്ലി എന്നീ ഭാഗങ്ങളിലാണു കാട്ടാനശല്യം രൂക്ഷമായത്. വനത്തിൽ നിന്നു കൂട്ടത്തോടെ എത്തുന്ന കാട്ടാനകൾ കൃഷി നശിപ്പിച്ച ശേഷം തിരിച്ചു പോകുകയാണ്. എന്നാൽ അടുത്ത കാലത്തായി കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിൽ നിന്നു പിന്തിരിയുന്നില്ല. 

കഴിഞ്ഞ മാസം ബന്ധുവീട്ടിലേക്കു പോയയാളെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. ഇതോടെ വനാതിർത്തിയോടു ചേർന്നു താമസിക്കുന്ന കുടുംബങ്ങൾ ഭീതിയിലാണ്. ആനകളെ തടയാൻ കർണാടക - കേരള അതിർത്തിയിൽ നിർമിച്ച വൈദ്യുത വേലിയുടെ പ്രവർത്തനം കാര്യക്ഷമമല്ല. ഇതാണു കാട്ടാനകൾ ജനവാസ കേന്ദ്രത്തിൽ പ്രവേശിക്കാൻ കാരണം.

കാടുകയറിയും മരങ്ങൾ വീണുമാണു അതിർത്തിയിലെ വൈദ്യുത വേലി നശിക്കുന്നത്. എന്നാൽ ഇതു നന്നാക്കാൻ ആരും തയാറാകാറില്ല.  കിടങ്ങുകൾ നിർമിച്ചാൽ കാട്ടാനകൾ നാട്ടിലിറങ്ങുന്നത് തടയാൻ സാധിക്കുമെന്നാണു പ്രദേശവാസികൾ പറയുന്നത്. കർണാടക വനംവകുപ്പ് കിടങ്ങുകൾ നിർമിച്ച പ്രദേശങ്ങളിൽ കാട്ടാനശല്യം കുറവാണ്. 

ഇതിനിടെ കഴിഞ്ഞ ദിവസം കാട്ടാനകൾ കൃഷിനാശം ഉണ്ടാക്കിയ രാജഗിരി ഇടക്കോളനി പഞ്ചായത്ത് അധികൃതർ സന്ദർശിച്ചു. പ്രസിഡന്റ് ജമീല കോളയത്ത്, വൈസ് പ്രസിഡന്റ് ഡെന്നി കാവാലം, സ്ഥിരം സമിതി അധ്യക്ഷ റോസിലി ആടിമാക്കൽ, പഞ്ചായത്ത് അംഗം ലാലി തോമസ്, കെ.കെ. ജോയി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു സ്ഥലം സന്ദർശിച്ചത്.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama