go

നാടിന് മുഴുവൻ മാതൃക: കെ.നാരായണൻ

KA9614~1
1.പാപ്പിനിശേരി ആറോൺ യുപി സ്കൂളിൽ മലയാള മനോരമ സംഘടിപ്പിച്ച മെഡിക്കൽ ക്യാംപ് പഞ്ചായത്ത് പ്രസിഡന്റ് കെ.നാരായണൻ ഉദ്ഘാടനം ചെയ്യുന്നു.വാർഡ് മെമ്പർ യു.വത്സനൻ സമീപം. 2.അച്യുതൻ നമ്പ്യാർ പരിശേ‍ാധനയ്ക്ക് എത്തിയപ്പോൾ.
SHARE

പാപ്പിനിശ്ശേരി ∙ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി മലയാള മനോരമ നടത്തുന്ന പ്രവർത്തനങ്ങൾ നാടിന് മുഴുവൻ മാതൃകയാണെന്ന് പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.നാരായണൻ. മെഡിക്കൽ ക്യാംപ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കരുത്തേകും. നാടിനോടൊപ്പം കൂടെയുണ്ടാകുന്ന ഇത്തരം സേവനങ്ങൾ അഭിനന്ദനാർഹവുമാണെന്നു അദ്ദേഹം അറിയിച്ചു. 

ആറോൺ യുപി സ്കൂളിൽ മനോരമയുടെ നേതൃത്വത്തിൽ നടന്ന സൗജന്യ മെഡിക്കൽ ക്യാംപ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള മനോരമ കോ-ഓർഡിനേറ്റിങ് എഡിറ്റർ അനിൽ രാധാകൃഷ്ണൻ ക്യാംപ് വിശദീകരണം നടത്തി. പഞ്ചായത്ത് അംഗം യു.വൽസലൻ പ്രസംഗിച്ചു. പഞ്ചായത്ത് അംഗം കെ.സരസ്വതി, മാണിക്കര ഗോവിന്ദൻ, എം.സി.ദിനേശൻ, കെ.പി.അബ്ദുൽ റഷീദ്, ബി.പി.റൗഫ് തുടങ്ങിയവർ പങ്കെടുത്തു.

ഐക്യദാർഢ്യവുമായി പി.വി.അച്യുതൻ നമ്പ്യാർ

പാപ്പിനിശ്ശേരി ∙ ലഹരി ഉപയോഗത്തിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന വേളാപുരത്തെ പി.വി.അച്യുതൻ നമ്പ്യാർ (88) മെഡിക്കൽ ക്യാംപിന് ഐക്യദാർഢ്യവുമായി എത്തി. പ്രായത്തിന്റെ അവശതകൾ മറികടന്നും പാപ്പിനിശ്ശേരി ആറോൺ യുപി സ്കൂളിൽ എത്തിയ അദ്ദേഹം മെഡിക്കൽ ക്യാംപിൽ ചികിത്സ തേടുകയും ചെയ്തു.

മദ്യവിപത്തിനെതിരെ ആഹ്വാനം ചെയ്യുന്ന ലഘുലേഖകൾ അച്ചടിച്ചു കഴിഞ്ഞ 10 വർഷമായി വിവിധ സ്ഥലങ്ങളിലായി ഇദ്ദേഹം വിതരണം ചെയ്യുന്നു. മുൻ കോട്ടൺസ് തൊഴിലാളി കൂടിയായ ഇദ്ദേഹം ഒട്ടേറെ സാമൂഹിക സേവന പ്രവർത്തനങ്ങളും നടത്തുന്നു.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama