go

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത ശ്രമം വേണം; വി.മുരളീധരൻ

KAA627~1
തലശ്ശേരിയിലെത്തിയ കേന്ദ്രമന്ത്രി വി.മുരളീധരനു പൗരാവലി നൽകിയ സ്വീകരണത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വേദിയിലേക്ക് ആനയിക്കുന്നു.ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് സമീപം.
SHARE

തലശ്ശേരി∙ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത ശ്രമത്തിലൂടെ മാത്രമേ സംസ്ഥാനത്ത് വികസനം സാധ്യമാവുകയുള്ളുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. വികസന കാര്യത്തിൽ കേന്ദ്ര സർക്കാർ അപ്രസക്തമാണെന്ന് സംസ്ഥാനം കരുതിയാൽ അതു വികസന കാര്യത്തിൽ തടസ്സമാവുമെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രിയായതിന് ശേഷം ജന്മനാട്ടിലെത്തിയ മുരളീധരന് തലശ്ശേരി പൗരാവലി നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു. കേന്ദ്രവുമായി സഹകരിച്ചും സംസ്ഥാനത്തെ മുഴുവൻ എംപിമാരുമായി ആലോചിച്ചും കേരള സർക്കാർ മുന്നോട്ടു വയ്ക്കുന്ന എല്ലാ ആവശ്യങ്ങൾക്കും കേന്ദ്ര സർക്കാരിന്റെ പരിപൂർണ പിന്തുണ ഉണ്ടാവും.  

യൂറോപ്പിലേക്ക് പോകേണ്ടവരും ദുബായി വഴി പോകുന്നതിനാലുള്ള തിരക്ക് കാരണമാണ് ഗൾഫ് വിമാന ടിക്കറ്റ് നിരക്ക് ഭീമമായി വർധിക്കുന്നത്. ഇതിനു പരിഹാരമായി യൂറോപ്പിലേക്ക് പോകേണ്ട മലയാളികൾക്ക് നേരിട്ടുള്ള യാത്രാ സൗകര്യം വരുന്ന ശീതകാല വിമാന സമയ ക്രമീകരണത്തിൽ ഉൾപ്പെടുത്തും.ഐഎംഎ ശാഖാ പ്രസിഡന്റ് ഡോ. സി.കെ.രാജീവ് നമ്പ്യാർ അധ്യക്ഷത വഹിച്ചു. മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസും കോൺഗ്രസ് നേതാവുമായ ടി. ആസഫലി സമ്മേളനം ഉദ്ഘാടനം ചെയ്തു. 

സ്വാമി അമൃതകൃപാനന്ദപുരി, തലശ്ശേരി അതിരൂപതാ സഹായമെത്രാൻ മാർ. ജോസഫ് പാംപ്ലാനി, ഖാസി ടി.എസ്.ഇബ്രാഹിം മുസ്‍ല്യാർ, എ.പി.അബ്ദുല്ലക്കുട്ടി, മമ്പറം ദിവാകരൻ, സജീവ് മാറോളി, എം.കെ.ശ്രീകുമാരൻ, കെ.രഞ്ചിത്ത്, പി. സത്യപ്രകാശ്, പി.വി.സൈനുദീൻ, പ്രദീപ് പുതുക്കുടി, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ കെ. വിനയരാജ്, ദാസൻ കണ്ണൂർ, വർക്കി വട്ടപ്പാറ, ചലച്ചിത്രതാരം സുശീൽകുമാർ തിരുവങ്ങാട്, ജവാദ് അഹമ്മദ്, അനീഷ് പാതിരിയാട്, അനുപ് സെബാസ്റ്റ്യൻ, പ്രദീപ് പ്രതിഭ, സി.പി.ആലുപ്പി കേയി, ജെയിംസ് പന്നിയാമാക്കൽ, വർക്കിച്ചൻ മംഗലോട്ട്, വർക്കി വട്ടപ്പാറ, എൻ.ഹരിദാസ്, എം.പി.സുമേഷ് എന്നിവർ പ്രസംഗിച്ചു.എന്നാൽ സിപിഎം പ്രതിനിധികളാരും സ്വീകരണ സമ്മേളനത്തിനെത്തിയില്ല. എൽഡിഎഫിൽ നിന്ന് സിപിഐ മണ്ഡലം സെക്രട്ടറിയും ബ്ളോക്ക് പഞ്ചായത്ത് അംഗവുമായ പ്രദീപ് പുതുക്കുടിയും എൻസിപി സംസ്ഥാന സമിതി അംഗവും നഗരസഭാംഗവുമായ കെ. വിനയരാജും പങ്കെടുത്തു.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama