go

കർട്ടൻകൊണ്ട് മറയ്ക്കല്ലേ സർ

KANNUR~4
കണ്ണൂർ ജില്ലാ കലക്ടറുടെയും പൊലീസിന്റെയും വാഹനത്തിലെ കർട്ടൻ നീക്കം ചെയ്യാത്ത നിലയിൽ. ചിത്രം:മനോരമ
SHARE

കണ്ണൂർ∙ ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ സാധാരണക്കാരിൽനിന്ന് വൻ പിഴ ഈടാക്കുമ്പോൾ പൊലീസിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക വാഹനങ്ങളിൽ ഇപ്പോഴും നിയമലംഘനം. ജില്ലാ കലക്ടർ ഇന്നലെയും ഔദ്യോഗിക പരിപാടിക്കെത്തിയത് അകത്തെ കാഴ്ച മറച്ച് കർട്ടനിട്ട ഔദ്യോഗിക വാഹനത്തിലാണ്.

ജില്ലാ പൊലീസ് മേധാവിക്കു കീഴിലെ ഔദ്യോഗിക വാഹനത്തിലും കണ്ടു കർട്ടൻകൊണ്ടു മറച്ച നിയമലംഘനം.വാഹനങ്ങളുടെ ഡോർ ഗ്ലാസുകളിൽ കാഴ്ച മറയ്ക്കുന്നതൊന്നും പാടില്ലെന്ന നിയമമാണു ലംഘിക്കുന്നത്. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ഈയിടെ ഗതാഗത സെക്രട്ടറി നിർദേശിച്ചിരുന്നു.  

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama