go

ദമ്പതികളെ കെട്ടിയിട്ടു വീടു കൊള്ള: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

 അറസ്റ്റിലായ കെ​വി​ൻ ​കു​മാ​ർ.
അറസ്റ്റിലായ കെ​വി​ൻ ​കു​മാ​ർ.
SHARE

കണ്ണൂ​ർ∙ ദ​മ്പ​തി​ക​ളെ വീട്ടിൽ കെട്ടിയിട്ടു 30 പ​വ​ൻ സ്വ​ർ​ണവും 30,000 രൂ​പ​യും കൊള്ളയടിച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശി പിടിയിൽ.  സേലം പ​ങ്ക​ഗി​രിയിലെ കെ​വി​ൻ ​കു​മാറിനെയാണ് (28) സി​ഐ പ്ര​ദീ​പ​ൻ ക​ണ്ണി​പ്പൊ​യി​ലിന്റെ നേ​തൃ​ത്വ​ത്തിൽ അ​റ​സ്റ്റ് ചെ​യ്ത​ത്. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പിന്തുടർന്നു സേലത്തു നിന്നു ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്രതിയെ ടൗ​ൺ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. കൂ​ട്ടു​പ്ര​തി കോ​കി​ലയെ (40) തിരയുന്നു. 

ഇക്കഴിഞ്ഞ അ​ഞ്ചി​നു രാ​വി​ലെ പതിനൊന്നരയോടെയാണു പ​ള്ളി​ക്കു​ന്ന് മൂ​കാം​ബി​ക റോ​ഡി​ലെ ഷെ​റിന്റെ വീടു കൊള്ളയടിക്കപ്പെട്ടത്. കെ​വി​ൻ​ കു​മാ​റും കോ​കി​ല​യും ചേർന്നു ഷെ​റി​നെ​യും ഭാ​ര്യ​യെ​യും ക​സേ​ര​യി​ൽ കെ​ട്ടി​യി​ട്ട​ശേ​ഷം സ്വർണവും പണവും കവർന്നു കടന്നു കളയുകയായിരുന്നു.    ദമ്പതികളു​ടെ ബ​ന്ധു​വീ​ട്ടി​ൽ ജോ​ലി ചെയ്തു വരികയായിരുന്നു കോകില. 

ക​വ​ർ​ച്ച​യ്ക്കു​ശേ​ഷം ബ​സിൽ കോ​ഴി​ക്കോട്ടെ​ത്തി​യ ഇ​രു​വ​രും അ​വി​ടെ നി​ന്ന‌ു പാ​ല​ക്കാ​ട് വ​ഴി തമി​ഴ്നാ​ട്ടി​ൽ എ​ത്തി​യ ​ശേ​ഷം ര​ണ്ടു​ വ​ഴി​ക്കു പി​രി​യുകയായിരുന്നു എന്നാണു മൊഴി. 2017ൽ ​പ​തി​മൂ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ച​തി​നു ത​മി​ഴ്നാ​ട്ടി​ൽ കെവിൻ കുമാറിനെതിരെ പോ​ക്സോ കേ​സു​ള്ളതായി പൊലീസ് പറഞ്ഞു. 

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama