go

മുളപ്പാലം പുനർനിർമിച്ചു

 രാജഗിരി ഇടക്കോളനിയിലേക്കുളള മുളപ്പാലം പുനർനിർമിച്ചപ്പോൾ
രാജഗിരി ഇടക്കോളനിയിലേക്കുളള മുളപ്പാലം പുനർനിർമിച്ചപ്പോൾ
SHARE

ചെറുപുഴ∙ രാജഗിരി ഇടക്കോളനിയിലേക്കുള്ള മുളപ്പാലം പുനർനിർമിച്ചു. തേജസ്വിനിപ്പുഴയുടെ രാജഗിരി ഇടക്കോളനി ഭാഗത്തുണ്ടായിരുന്ന മുളപ്പാലം പ്രളയത്തിൽ ഒഴുകിപ്പോയിരുന്നു. ഇതോടെ കോളനി നിവാസികൾക്കു പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക മാർഗം ഇല്ലാതായി. പ്രദേശവാസികൾ കോഴിച്ചാൽ റവന്യു, കാനംവയൽ ഭാഗങ്ങളിലൂടെ നടന്നാണു രാജഗിരി ടൗണിലും മറ്റും എത്തിയിരുന്നത്. കർണാടക വനത്തിലൂടെ നടന്നു വേണം കോഴിച്ചാൽ റവന്യൂവിലും കാനംവയലിലും എത്താൻ. കാട്ടാന ശല്യം രൂക്ഷമായ സ്ഥലമായതിനാൽ ഇതുവഴി യാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതിയായിരുന്നു. മുളപ്പാലം ഒഴുകിപ്പോയതോടെ ഭക്ഷണ സാധനങ്ങളും മറ്റും പുഴയ്ക്കു കുറുകെ കെട്ടിയ കയർ വഴിയാണ് അക്കരെ എത്തിച്ചിരുന്നത്.

 ഇവരുടെ ദുരിതജീവിതം കണ്ടറിഞ്ഞ ചില സന്നദ്ധ സംഘടനകളും ഗ്രാമ പഞ്ചായത്തും നൽകിയ ധനസഹായം ഉപയോഗിച്ചു കോളനി നിവാസികളാണ് പുതിയ മുളപ്പാലം നിർമിച്ചത്. കോളനിയുടെ ഒരു ഭാഗം കർണാടക വനവും മറുഭാഗം തേജസ്വിനിപ്പുഴയുമാണ്. രാജഗിരി ഇടക്കോളനിയിൽ താമസിക്കുന്ന കുടുംബങ്ങളെ കൂടി പുനരധിവസിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama