go

ഭൂമിയിൽ ഉണ്ടായ വിള്ളൽ കഴിഞ്ഞ രണ്ടു ദിവസമായി വ്യാപിക്കുന്നു; നാട്ടുകാർ ആശങ്കയിൽ

 കേളകം കൈലാസംപടിയിലെ ഭൂമിയിലുണ്ടായ വിള്ളൽ.
കേളകം കൈലാസംപടിയിലെ ഭൂമിയിലുണ്ടായ വിള്ളൽ.
SHARE

കൈലാസംപടി∙ ഭൂമിയിൽ വിള്ളൽ വ്യാപിച്ചതിനെ തുടർന്ന് കൂടുതൽ കുടുംബങ്ങൾ ദുരിതാശ്വാസ ക്യാംപിലേക്ക് മാറി. പരിഹാരം കണ്ടെത്തുന്നതിനെ കുറിച്ച് എഡിഎമ്മും തഹസിൽദാറും ക്യാംപിലെത്തി ചർച്ച നടത്തി. എഡിഎം ഇ.പി.മേഴ്സി, തഹസിൽദാർ കെ.കെ.ദിവാകരൻ എന്നിവരാണ് കൈലാസംപടിയും ക്യാംപും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയത്.

കഴിഞ്ഞ വർഷം ഉണ്ടായ വിള്ളൽ കഴിഞ്ഞ രണ്ട് ദിവസമായി വ്യാപിക്കുന്നതായി കണ്ടതിനെ തുടർന്ന് ഞായറാഴ്ച 12 കുടുംബങ്ങളെയാണ് കോളിത്തട്ട് ഗവ എൽപി സ്കൂളിലെ താൽക്കാലിക ക്യാംപിലേക്ക് മാറ്റിയത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 41 കുടുംബങ്ങളിൽ നിന്നു നൂറിലധികം പേരാണ് ഇപ്പോൾ ക്യാംപിലുള്ളത്.

പ്രായമായവരും കുട്ടികളും അടക്കം എഴുപതോളം പേർ മറ്റ് വീടുകളിലും മാറി താമസിക്കുകയാണ്. ഒന്നര കിലോമീറ്റർ ചുറ്റളവിലാണ് വിള്ളൽ വ്യാപിച്ചിട്ടുള്ളത്. 84 വീടുകളാണ് ഈ ഭാഗത്തുള്ളത്. ഇവയൊന്നും സുരക്ഷിതമല്ല. 18 വീട്ടുകാരെ അടിയന്തരമായി മാറ്റി പാർപ്പിക്കേണ്ടതുണ്ട്. അടുത്ത മഴക്കാലത്ത് ദുരന്ത സാധ്യത തള്ളിക്കളയാനാകില്ല എന്നതിനാൽ ബാക്കിയുള്ളവരെയും ഘട്ടം ഘട്ടമായി മാറ്റി താമസിപ്പിക്കേണ്ടതുണ്ടെന്ന് സിപിഎം അടക്കാത്തോട് ലോക്കൽ സെക്രട്ടറി ജോർജുകുട്ടി കുപ്പക്കാട്ട് പറഞ്ഞു.

അവധിയിലായ കലക്ടർ തിരിച്ചു വന്നതിന് ശേഷം തുടർനടപടികൾ‍ സ്വീകരിക്കുമെന്ന് ക്യാംപിലുളളവരുമായി നടത്തിയ ചർച്ചയ്ക്കു ശേഷം എഡിഎമ്മും തഹസിൽദാറും അറിയിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.രാജൻ, വില്ലേജ് ഓഫിസർ കെ.രാധ, പഞ്ചായത്തംഗം തങ്കമ്മ സ്കറിയ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. മഴ കുറയുന്ന പക്ഷം തിരുവോണ നാളിൽ ക്യാംപിലുള്ളവർ വീടുകളിലേക്ക് മടങ്ങും.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama