go

നാല് കിലോമീറ്റർ റോഡിൽ ‘നാലായിരം കുഴികൾ’

 മരുതായി റോഡിലെ കുഴികൾ
മരുതായി റോഡിലെ കുഴികൾ
SHARE

മട്ടന്നൂർ∙ ‍മട്ടന്നൂർ–ഇരിക്കൂർ റോഡിൽ‌ മരുതായി പാലം വരെയുള്ള 4 കിലോമീറ്റർ റോഡിൽ യാത്രാ ദുരിതം. മട്ടന്നൂർ–ഇരിക്കൂർ റോഡ് നവീകരണം ആരംഭിച്ചെങ്കിലും മണ്ണൂർ പാലം മുതൽ ഹരിപ്പന്നൂർ‌ ട്രാൻ‌സ്ഫോമർ‌ വരെയാണ് പണി നടക്കുന്നത്. ബാക്കിയുള്ള 4 കിലോമീറ്റർ റോഡ് പണി ആരംഭിച്ചില്ല. റോഡ് പണി വൈകിയാൽ വഴി മുടക്കി സമരത്തിന് ഇറങ്ങേണ്ടി വരുമെന്ന് നാട്ടുകാർ പറഞ്ഞു.

ഇരുചക്ര വാഹനങ്ങളും ചെറിയ വാഹനങ്ങളും കുഴിയിൽ വീണ് അപകടം പതിവാകുന്ന കാഴ്ചയാണ് ഇവിടെ. എങ്ങോട്ട് വെട്ടിച്ചാലും കുഴിയിൽ വീഴുമെന്ന് ഡ്രൈവർമാർ പറയുന്നു.കലുങ്കും ഓവുചാൽ നിർമാണവും പൂർത്തിയായി കഴിഞ്ഞതിന് ശേഷമാണ് ടാറിങ് പണി ആരംഭിക്കുക. 10 മീറ്ററാണ് റോഡ് എങ്കിലും പലയിടങ്ങളിലും 8 മുതൽ 9.5 മീറ്റർ റോഡ് ആണ് ഉള്ളത്. 

സ്ഥലം വിട്ട് കിട്ടുന്നതിന് വേണ്ടി നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും യോഗം നഗരസഭ അധികൃതരുടെ സാന്നിധ്യത്തിൽ ചേർന്നിരുന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. മട്ടന്നൂർ–മരുതായി റോഡിൽ യാത്രാ ദുരിതം തീരാൻ നാളുകൾ ഇനിയും കാത്തിരിക്കേണ്ടി വരും.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama