go

വീണ്ടും മഴ; എന്നിട്ടും വിപണി തളർന്നില്ല

 ശ്രീകണ്ഠപുരം സെൻട്രൽ ജംക്ഷനിലെ പ്രളയ ബാധിതനായ ചെരിപ്പുകടക്കാരൻ തന്റെ സ്ഥാപനത്തിന്റെ മുൻ ഭാഗത്ത് പൂക്കളുടെ വിൽപ്പന തുടങ്ങിയപ്പോൾ. ഇപ്പോഴും ഇദ്ദേഹത്തിന്റെ വ്യാപാരം സജീവമായിട്ടില്ല.
ശ്രീകണ്ഠപുരം സെൻട്രൽ ജംക്ഷനിലെ പ്രളയ ബാധിതനായ ചെരിപ്പുകടക്കാരൻ തന്റെ സ്ഥാപനത്തിന്റെ മുൻ ഭാഗത്ത് പൂക്കളുടെ വിൽപ്പന തുടങ്ങിയപ്പോൾ. ഇപ്പോഴും ഇദ്ദേഹത്തിന്റെ വ്യാപാരം സജീവമായിട്ടില്ല.
SHARE

ശ്രീകണ്ഠപുരം ∙ പ്രളയം തകർത്തെറിഞ്ഞ ഗ്രാമങ്ങളിലെ ഓണ വിപണിയിൽ ഇക്കുറിയും കുടുംബശ്രീ, സ്വാശ്രയസംഘങ്ങൾ, മറ്റ് ജനകീയ ഗ്രൂപ്പുകൾ എന്നിവ സജീവം. വിവിധ പഞ്ചായത്തുകളിലും ശ്രീകണ്ഠപുരം നഗരസഭയിലും പച്ചക്കറി വിൽപ്പന നടത്താൻ കുടുംബശ്രീകളുടെ സ്റ്റാളുകൾ സജീവമായി പ്രവർത്തിച്ചു. ചെങ്ങളായി, മലപ്പട്ടം പഞ്ചായത്തുകളിലും, ശ്രീകണ്ഠപുരം നഗരസഭയിലും പ്രളയത്തെ തുടർന്ന് ഏക്കറുകണക്കിന് കൃഷി നശിച്ചവരാണ് ഭൂരിഭാഗം കർഷകരും. ചിലരുടെ കൃഷി വെള്ളം കയറാത്ത ഭാഗത്തായത് കൊണ്ട് അവിടെ വിളയിച്ച ഉൽപ്പന്നങ്ങളുമായി ഒട്ടേറെ പേർ ഇവിടെ എത്തി.

എല്ലാ സ്റ്റാളുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടു. സ്റ്റാളുകൾക്കു പുറമെ പച്ചക്കറികൾ ഉൾപ്പെടെയുള്ള സാധനങ്ങൾ റോഡരികിലും അണിനിരന്നു. ശ്രീകണ്ഠപുരത്ത് ഓണവിപണിയിൽ പൂക്കൾ വിൽക്കാൻ എത്തിയവരും ഒട്ടേറെ. സെൻട്രൽ ജംക്ഷനിൽ വെള്ളം കയറി സകലതും നശിച്ച ചെരിപ്പുകടയിൽ‌ നടന്ന പൂവിൽപ്പന ശ്രദ്ധേയമായി. തുണിക്കടകളിലും തിരക്ക് അനുഭവപ്പെട്ടു. വിവിധ സഥാപനങ്ങളിലും ജീവനക്കാരുടെ നേതൃത്വത്തിൽ ഓണാഘോഷം നടന്നു.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama