go

പൂ വിളി, പൂ വിളി പൊന്നോണമായി...

  ഓണത്തോടനുബന്ധിച്ച് ഇന്നലെ സ്റ്റേഡിയം കോർണറിനു സമീപത്തെ വിപണിയിൽ അനുഭവപ്പെട്ട തിരക്ക്.            ചിത്രം:മനോരമ
ഓണത്തോടനുബന്ധിച്ച് ഇന്നലെ സ്റ്റേഡിയം കോർണറിനു സമീപത്തെ വിപണിയിൽ അനുഭവപ്പെട്ട തിരക്ക്. ചിത്രം:മനോരമ
SHARE

കണ്ണൂർ∙ ഓണത്തിരക്കിൽ അലിഞ്ഞ് നാടും നഗരവും. ഇടയ്ക്ക് പെയ്തു നീങ്ങിയ മഴയെയും അവഗണിച്ച് ആളുകൾ കടകളിലെത്തി. വിവിധ മേളകളിലും പ്രദർശന വിപണന ശാലകളിലും നല്ല തിരക്കായിരുന്നു ഇന്നലെ. കണ്ണൂർ നഗരത്തിൽ നിന്നുള്ള തിരക്കിന്റെ കാഴ്ചകളിലേക്ക്... 

∙പൊലീസ് മൈതാനിയിലെ കൈത്തറി വസ്ത്ര പ്രദർശന വിപണന മേളയിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കൂട്ടാനുള്ള തത്രപാടിലായിരുന്നു ജനം. ജില്ലയിലെ 32, ജില്ലയ്ക്ക് പുറത്തെ 7 സഹകരണ സംഘങ്ങളാണ് മേളയിലുള്ളത്. 20 ശതമാനം വിലക്കിഴിവിലാണ് ഉൽപന്നങ്ങളുടെ വിൽപന. 

  സ്റ്റേഡിയം കോർണറിൽ സജീവമായ പൂവിപണിയിൽ നിന്ന്.തമിഴ്നാട്ടിൽ നിന്നുള്ള കുടുംബങ്ങളാണ് പൂവിൽപനയ്ക്കെത്തിയത്.
സ്റ്റേഡിയം കോർണറിൽ സജീവമായ പൂവിപണിയിൽ നിന്ന്.തമിഴ്നാട്ടിൽ നിന്നുള്ള കുടുംബങ്ങളാണ് പൂവിൽപനയ്ക്കെത്തിയത്.

∙പൊലീസ് മൈതാനിയിൽ തന്നെയുള്ള കാർഷിക പരമ്പരാഗത വ്യാവസായിക ഉൽപന്ന മേള, കോർപറേഷൻ ഓഫിസ് വളപ്പിലെ കൈരളി അഖിലേന്ത്യാ കരകൗശല മേള, ടൗൺ സ്ക്വയറിനു സമീപം ഖാദി കേന്ദ്രം എന്നിവിടങ്ങളിലും നല്ല തിരക്കായിരുന്നു.സ്റ്റേഡിയം കോർണറിലെ തെരുവോര വിപണിയിലും ഓണത്തിരക്ക് പ്രകടമായിരുന്നു. സ്റ്റേഡിയം കോർണർ പൂ വിപണി സജീവമായത് ഇന്നലെ. രാവിലെ മുതൽ റോഡരിക് മുഴുവൻ പൂക്കളെ കൊണ്ട് നിറഞ്ഞു. ചെണ്ടുമല്ലി, ജമന്തി, വാടാമല്ലി എന്നിവയ്ക്കെല്ലാം വിൽപനയ്ക്കുണ്ട്. മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് പൂക്കളെത്തിച്ചിട്ടുള്ളത്. 

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama