go

തകരാൻ ഇനി എത്ര റോഡ് ബാക്കി?

  അമിത ഭാരംകയറ്റി സർവ്വീസ് നടത്തുന്ന ടോറസുകൾ തകർത്ത പെരിങ്ങോം– വെളിച്ചന്തോട് റോഡ്.
അമിത ഭാരംകയറ്റി സർവ്വീസ് നടത്തുന്ന ടോറസുകൾ തകർത്ത പെരിങ്ങോം– വെളിച്ചന്തോട് റോഡ്.
SHARE

പെരിങ്ങോം ∙ അമിത ഭാരം കയറ്റിയുള്ള ടോറസ് വാഹനങ്ങളുടെ മരണപ്പാച്ചിൽ മൂലം പെരിങ്ങോം – വെളിച്ചന്തോട് റോഡ് തകർന്നു. റീടാറിങ് നടത്തി മാസങ്ങൾ കഴിയും മുൻപേ റോഡ് തകർന്ന നിലയിലാണ്. ടൺ കണക്കിന് ഭാരം കയറ്റിയാണ് വീതികുറഞ്ഞ ഗ്രാമീണ റോഡുകൾ വഴി ടോറസുകൾ ഞെരുങ്ങി ഓടുന്നത്. എതിരെ വരുന്ന വാഹനങ്ങൾക്ക് അരിക് ചേർന്ന് പോകുവാൻ പോലും കഴിയാത്ത കക്കറ– കടാംകുന്ന് കുപ്പോൾ റോഡുകളും ടോറസുകൾ കയ്യടക്കിയ നിലയിലാണ്.

കടാംകുന്ന്– കുപ്പോൾ റോഡും തകർന്നു. പെരിങ്ങോം കെ.പി.നഗർ– വെളിച്ചന്തോട് റോഡിലൂടെ ടോറസുകളുടെ ഓട്ടം നിരോധിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചപ്പോൾ പ്രളയത്തിൽ തകർന്ന റോഡുകളുടെയും വീടുകളുടെയും പുനർ നിർമാണത്തിനെന്ന വ്യാജേന ഹൈക്കോടതിയിൽ നിന്ന് വാങ്ങിയ താൽക്കാലിക ഉത്തരവ് കാട്ടി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. മൂന്ന് പഞ്ചായത്തുകളുടെ പരിധിയിലൂടെ കടന്ന് പോകുന്ന പെരിങ്ങോം – വെളിച്ചന്തോട് റോഡ് മരാമത്ത് വകുപ്പ് ഏറ്റെടുത്ത് മെക്കാഡം ടാറിങ് നടത്തണമെന്ന ആവശ്യം വർഷങ്ങളായിട്ടും നടപ്പായില്ല. അറ്റകുറ്റപ്പണിക്കും റീടാറിങ്ങിനും മുടക്കുന്ന ലക്ഷങ്ങൾ വർഷം തോറും പാഴാകുകയാണ് 

സെയ്ദാർ പളളി റോഡ്

  ചെളിക്കുളമായ  കോഴിബസാർ സെയ്ദാർ പള്ളി–വാടിക്കൽ കടവ്റോഡ്
ചെളിക്കുളമായ കോഴിബസാർ സെയ്ദാർ പള്ളി–വാടിക്കൽ കടവ്റോഡ്

മാടായി പഞ്ചായത്തിലെ 10–ാംവാർഡിലെ കോഴി ബസാർ സെയ്ദാർ പള്ളി – വടിക്കൽ കടവ് റോഡ് ചെളിക്കുളമായി. കോഴി ബസാറിൽ നിന്ന്  എളുപ്പത്തിൽ വാടിക്കൽ കടവ് റോഡിലേക്ക് എത്തിചേരാവുന്ന പ്രധാന റോഡാണിത്.  സ്കൂൾ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന റോഡ് ചെളിക്കുളമായിട്ടും നന്നാക്കാൻ നടപടിയില്ലെന്നാണ് ആക്ഷേപം. സമീപത്തെ ഓവുചാൽ ശുചീകരിക്കാത്തതു കാരണം റോഡിൽ വെള്ളം കെട്ടി കിടന്നാണ് റോഡ് തകർന്നതെന്ന് നാട്ടുകാർ പറയുന്നു.

വെങ്ങര പ്രിയദർശിനി സ്കൂൾ റോഡ് 

   ചെളിക്കുളമായ വെങ്ങര പ്രിയദർശിനി യുപി സ്കൂൾ റോഡ്.
ചെളിക്കുളമായ വെങ്ങര പ്രിയദർശിനി യുപി സ്കൂൾ റോഡ്.

മാടായി പഞ്ചായത്തിലെ രണ്ടാം വാർഡിലെ പ്രിയദർശിനി യുപി സ്കൂൾ റോഡ് ചെളിക്കുളമായി. റോഡിൽ വെളളം കെട്ടം കിടക്കുന്നത് കാരണമാണ് റോഡ് തകർന്ന് ചെളിക്കുളമായത്. റോഡിന് സമീപം ഓവുചാൽ നിർമിച്ച് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണമെന്ന ആവശ്യം ശക്തമാണ്.

വെങ്ങര  നടക്ക് താഴെ റോഡ്

ചെമ്പല്ലിക്കുണ്ട് റോഡിൽ നിന്നാരംഭിക്കുന്ന വെങ്ങര നടക്കുകാഴെ റോഡ് തകർന്നടിഞ്ഞു. വയലപ്ര പാർക്ക്, അടുത്തില എന്നിവിടങ്ങളിലേക്ക് വെങ്ങരയിൽ നിന്ന് എളുപ്പത്തിൽ എത്തിചേരാനുള്ള റോഡാണിത്. ചെമ്പല്ലിക്കുണ്ടിൽ നിന്നാരംഭിക്കുന്ന റോഡ് ഒരു കിലോ മീറ്ററോളം തകർന്നടിഞ്ഞിരിക്കുകയാണ്. റോഡ് നന്നാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നാണ്  ആവശ്യം.

വെൽഫെയർ സ്കൂൾ റോഡ് 

കോഴി ബസാർ പാലത്തിന് സമീപത്ത് നിന്നാരംഭിക്കുന്ന വെൽഫെയർ സ്കൂൾ റോഡ് തകർന്നടിഞ്ഞ് ഗതാഗതം ദുഷ്കരമായി.  സുൽത്താൻ കനാലിന് സമീപത്ത് കൂടി കടന്ന് പോകുന്ന റോഡിൽ കുഴികൾ നിറഞ്ഞ്  അവസ്ഥയാണ് ഉള്ളത്.  റോഡ് തകർന്നത് നാട്ടുകാർ പഞ്ചായത്തംഗത്തിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നെങ്കിലും വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama