go

പൊന്നോണം നാളെ, ഈ റോഡ് ഇനിയെന്ന് ശരിയാക്കും ?

 പാട്യം വില്ലേജ് ഓഫിസിനു സമീപത്തു നിന്നും മൂഴിവയലിലേക്ക് പോകുന്ന റോഡ് തകർന്നു താഴ്ന്ന നിലയിൽ.
പാട്യം വില്ലേജ് ഓഫിസിനു സമീപത്തു നിന്നും മൂഴിവയലിലേക്ക് പോകുന്ന റോഡ് തകർന്നു താഴ്ന്ന നിലയിൽ.
SHARE

പാട്യം∙ വില്ലേജ് ഓഫിസിന് സമീപത്തു നിന്നും മൂഴിവയലിലേക്ക് പോകുന്ന റോഡ് തകർന്നു താഴ്ന്നിട്ട് ഒരുമാസം ആയിട്ടും അറ്റകുറ്റപ്പണി നടത്തിയില്ല. പഴശ്ശി കനാലിൽ സമീപത്തുകൂടി പോകുന്ന റോഡാണ് കനത്ത മഴയിൽ തകർന്നത്. സ്വകാര്യ വ്യക്തികളുടെ പറമ്പിൽ വെള്ളം കെട്ടിക്കിടക്കുന്നതിനെ തുടർന്ന് പഴശ്ശി കനാലിലേക്ക് മഴവെള്ളം ഒഴുക്കി വിടാനുള്ള ഓവുചാൽ നിർമിച്ചിരുന്നു. ഇതിനു സമീപത്തു തന്നെയാണ് നിലവിൽ റോഡ് ഇടിഞ്ഞു താഴ്ന്നത്. 

ഈ ഓവുചാൽ അടഞ്ഞതോടെ വെള്ളം കെട്ടി നിന്നാണ് റോഡ് പൊട്ടിത്തകർന്നത്. പുതിയ ഓവുചാൽ സ്ഥാപിച്ച് യു ടണലിലേക്ക് വെളളം ഒഴുക്കാനും റോഡ് പുനർനിർമിക്കാനും ജില്ലാ ഡിസാസ്റ്റർ മാനേജ്മെന്റിന് അപേക്ഷ നൽകിയതായി പഴശ്ശി ഇറിഗേഷൻ പ്രോജക്ട് അസിസ്റ്റന്റ് എൻജിനീയർ ബിനോയ് ജോർജ് പറഞ്ഞു.

റോഡ് പുനർനിർമിക്കാൻ ഒരു നടപടിയും ഇല്ലാത്തതിൽ നാട്ടുകാർക്ക് കടുത്ത പ്രതിഷേധമുണ്ട്. വിദ്യാർഥികളടക്കം കാൽനടയായും വാഹനങ്ങളിലും നിരവധി ആളുകൾ ഉപയോഗിക്കുന്ന പാതയാണ് തകർന്നിരിക്കുന്നത്. റോഡിന്റെ പകുതി ഭാഗത്തോളം തകർന്നതിനാൽ ഏറെ ഭയത്തോടെ ആണ് ഇതിലെ ഉള്ള യാത്ര. ദിവസങ്ങൾ കൂടുന്തോറും തകർന്ന ഭാഗത്തിന്റെ വ്യാപ്തി കൂടി വരികയാണ് എന്നതും നാട്ടുകാരുടെ പ്രതിഷേധം കനക്കുകയാണ്.

കനാലിനു ചേർന്ന് തന്നെ കൂറ്റൻ തണൽ മരം ഉള്ളതിനാൽ ഇതിന്റെ വേര് പോയാണു റോഡ് തകർന്നത് എന്ന് നാട്ടുകാർ പറഞ്ഞു. മരം പൊരിഞ്ഞ് വീഴാനും ഇതുമൂലം മരത്തിന്റെ വേര് പോയ ഭാഗങ്ങളിൽ റോഡ് വീണ്ടും തകരാനുള്ള സാധ്യത ഏറെയാണെന്നും അവർ പറഞ്ഞു. ഈ മരം മുറിക്കാനുള്ള തുക കൂടി ഉൾപ്പെടുത്തിയാണ് നിലവിൽ എസ്റ്റിമേറ്റ് നൽകിയിരിക്കുന്നത് എന്ന് അസിസ്റ്റന്റ് എൻജിനീയർ വ്യക്തമാക്കി.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama