go

കുറുമാത്തൂരിൽ കരയിടിച്ചിൽ, വീടുകൾ അപകട ഭീഷണിയിൽ

 കുറുമാത്തൂർ കക്കിടി കടവിൽ എൻ.പി. ഹംസയുടെ വീടിനു സമീപം വരെ പുഴയുടെ കരയിടിഞ്ഞ നിലയിൽ.
കുറുമാത്തൂർ കക്കിടി കടവിൽ എൻ.പി. ഹംസയുടെ വീടിനു സമീപം വരെ പുഴയുടെ കരയിടിഞ്ഞ നിലയിൽ.
SHARE

തളിപ്പറമ്പ് ∙ കുറുമാത്തൂർ പഞ്ചായത്തിൽ തേറളായി പാലത്തിനു സമീപം കോട്ടുപുറം അങ്കണവാടിക്കടുത്ത് കക്കിടി കടവിൽ വളപട്ടണം പുഴയിലെ കരയിടിച്ചിൽ രൂക്ഷമായതോടെ പല വീടുകളും അപകട ഭീഷണിയിലായി. പുഴയോരത്തുള്ള പറമ്പിലെ മരങ്ങൾ ഏതു നിമിഷവും പുഴയിലേക്കു പതിക്കുമെന്ന അവസഥയിലാണ്. ഇവിടെയുള്ള 50 സെന്റ് സ്ഥലം കരയിടിഞ്ഞ് നഷ്ടപ്പെട്ടതായി നാട്ടുകാർ പറയുന്നു. ഇതിനു സമീപത്തുള്ള എൻ.പി. ഹംസയുടെ വീടിനു സമീപത്ത് വരെ പുഴ എത്തി. ഇതിന് സമീപത്തുള്ള കോട്ടുപുറം, കുണ്ടുകടവ് എന്നിവിടങ്ങളിലും കരയിടിച്ചിൽ രൂക്ഷമാണ്. 

പുഴയോരത്തുള്ള തെങ്ങുകൾ, കശുമാവുകൾ എന്നിവ പുഴയിൽ വീണു. നേരത്തെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് അടിയന്തിര നടപടികൾ സ്വീകരിക്കാമെന്ന് അറിയിച്ചെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇപ്പോഴും നാട്ടുകാർ ആശങ്കയിലാണ്. വിവരമറിഞ്ഞ് കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഐ.വി. നാരായണൻ, പഞ്ചായത്ത് അംഗം അബ്ദുൽ റസാഖ്, വില്ലേജ് ഓഫിസർ ഗംഗാധരൻ എന്നിവർ സ്ഥലം സന്ദർശിച്ചു.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama