go

അധികൃതരെന്താ മരം പോലെ?

  കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ ഷെൽട്ടറുകൾ ഇല്ലാത്തതിനാൽ മരച്ചുവട്ടിൽ ബസിനായി കാത്തുനിൽക്കുന്നവർ.
കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ ഷെൽട്ടറുകൾ ഇല്ലാത്തതിനാൽ മരച്ചുവട്ടിൽ ബസിനായി കാത്തുനിൽക്കുന്നവർ.
SHARE

കണ്ണൂർ∙ പഴയ ബസ് സ്റ്റാൻഡിൽ  ബസ് കാത്തിരിപ്പു കേന്ദ്രം വേണമെന്ന ആവശ്യത്തിനു പഴക്കമേറെ. കൂത്തുപറമ്പ്, തലശ്ശേരി, ഇരിട്ടി, മട്ടന്നൂർ, അഞ്ചരക്കണ്ടി, ചക്കരക്കല്ല് ഭാഗങ്ങളിലേക്കു പോകുന്ന ബസുകൾ യാത്രക്കാരെ കയറ്റുന്നതു സ്റ്റാൻഡിനു മുൻപിലെ മരച്ചുവട്ടിൽ നിന്നാണ്. പൊരിവെയിലായാലും കനത്ത മഴയായാലും യാത്രക്കാർ മരച്ചുവട്ടിൽ തന്നെ നിൽക്കണം. പക്ഷികളുടെ കാഷ്ഠം പതിച്ചു പലരുടെയും യാത്ര മുടങ്ങുന്നതും പതിവ്.

നഗരത്തിൽ ഏറ്റവും കൂടുതൽ യാത്രക്കാർ ബസ് കാത്തു നിൽക്കുന്ന ഈ സ്ഥലത്ത് ഇരിക്കാൻ പോലും സൗകര്യമില്ല. മരച്ചുവട്ടിൽ ചുമട്ടു തൊഴിലാളികൾ വിശ്രമിക്കാൻ എടുത്തുവച്ച കല്ലുകൾ കൊണ്ടുള്ള ഇരിപ്പിടത്തിലാണു വയോജനങ്ങൾ ഇരിക്കുന്നത്. താവക്കര ബസ് സ്റ്റാൻഡ് തുറന്ന ശേഷം പഴയ ബസ് സ്റ്റാൻഡിൽ ബസുകൾ കയറാത്തതിനെ തുടർന്നു യാത്രക്കാർ പ്രക്ഷോഭം നടത്തിയിരുന്നു. 

അതിനു ശേഷമാണു താവക്കരയിൽ നിന്നു തളിപ്പറമ്പ്, പയ്യന്നൂർ ഭാഗത്തേക്കു പോകുന്ന ബസുകൾ പഴയ സ്റ്റാൻഡിൽ പഴയ പോലെ ട്രാക്കിൽ നിർത്തി യാത്രക്കാരെ എടുക്കാനും, കൂത്തുപറമ്പ്, തലശ്ശേരി, ഇരിട്ടി തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ബസുകൾ മരത്തിനു ചുവട്ടിൽ നിർത്തി യാത്രക്കാരെ എടുക്കാനും നിർദേശിച്ചത്.പഴയ  ബസ് സ്റ്റാൻഡിനെ ഹൈടെക് ബസ് സ്റ്റാൻഡ്–കം– വാണിജ്യ കേന്ദ്രമാക്കി മാറ്റാൻ പദ്ധതിയുള്ളതിനാൽ മരച്ചുവട്ടിൽ താൽക്കാലിക ബസ് ഷെൽറ്റർ നിർമിക്കുമെന്നു നേരത്തേ നഗരസഭ അധികൃതർ പറഞ്ഞിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. 

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama