go

പ്രസവ വേദനയെടുത്തു ഗുരുതരാവസ്ഥയിലായി യുവതി; രക്ഷകനായി ആംബുലൻസ് ഡ്രൈവർ

   ഫൈസൽ
ഫൈസൽ
SHARE

ഇരിക്കൂർ∙ ആംബുലൻസ് ഡ്രൈവറുടെ അവസരോചിത ഇടപെടലിൽ രക്ഷപ്പെട്ടത് അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ. പ്രസവ വേദനയെടുത്തു ഗുരുതരാവസ്ഥയിലായ യുവതിയിൽ നിന്നു കുഞ്ഞിനെ വേർപെടുത്തി ഇരിക്കൂർ വളപ്പിനകത്ത് ഫൈസൽ സാഹസികമായി രണ്ടു ജീവൻ രക്ഷിക്കുകയായിരുന്നു.കർണാടക സ്വദേശി അശോക് മലൻ കാബ്ലെയുടെ ഭാര്യ മലാനയെയും കുഞ്ഞിനെയുമാണു ഫൈസൽ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് വാഹനം കഴുകുന്നതിനായി സിദ്ധിക് നഗർ ഭാഗത്തേക്ക് പോകുന്നതിനിടെ ഇരിക്കൂർ സ്കൂളിന് സമീപം പൂർണ ഗർഭിണിയായ മലാനയും സഹോദരനും ആംബുലൻസിന് കൈകാണിച്ചു.

സഹോദരിക്ക് പ്രസവവേദന ആണെന്നും കണ്ണൂരിലെ ആശുപത്രിയിൽ എത്തിക്കണമെന്നും സഹോദരൻ പറഞ്ഞു. ഫൈസൽ ഉടൻ തന്നെ ഇരുവരെയും ആംബുലൻസിൽ കയറ്റി കണ്ണൂർ ഗവ. ആശുപത്രിയിലേക്ക് പുറപ്പെട്ടു. ജില്ലാ ആശുപത്രിലാണു യുവതി പ്രസവചികിത്സ നടത്തി വന്നിരുന്നത്.ഇരിക്കൂറിൽ നിന്ന് ആംബുലൻസ് കൊളപ്പ ചിത്രാരിയിൽ എത്തിയപ്പോൾ യുവതിക്ക് പ്രസവ വേദന കൂടുകയും സ്ഥിതി ഗുരുതരമാവുകയും ചെയ്തു.

ഫൈസൽ വണ്ടി നിർത്തി രക്തത്തിൽ കുളിച്ച് നിലവിളിക്കുകയായിരുന്ന അമ്മയിൽ നിന്നും കുട്ടിയെ വേർപെടുത്തി. കണ്ണുരിലേക്കുള്ള ദുരം അധികമായിതിനാൽ എളുപ്പത്തിൽ എത്താവുന്ന ഇരിക്കൂറിലേക്ക് തന്നെ ആംബുലൻസ് തിരിച്ച് വിട്ട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ആംബുലൻസിലേക്ക് തന്നെ ഡോക്ടറുടേയും, നഴ്സ്മാരുടേയും വിളിച്ച് വരുത്തി ചികിത്സ അടിയന്തര വൈദ്യ സഹായം ഉറപ്പാക്കുകയുമായിരുന്നു.ഭാര്യയും കുഞ്ഞും സുരക്ഷിതരാണെന്ന് അറിഞ്ഞ അശോക് മലൻ കാംബ്ലെ ആംബുലൻസ് ഡ്രൈവറെ തേടിയെത്തി നന്ദി അറിയിക്കാനും മറന്നില്ല.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama